‘ഒരു സിനിമ, തിയേറ്ററിൽ എത്തുമ്പോൾ മാത്രമേ പൂർത്തിയാകൂ’; അജു വർഗീസ് പറയുന്നു

By Web TeamFirst Published Jan 16, 2021, 11:07 AM IST
Highlights

സാജൻ ബേക്കറിയുടെ  തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ അരുണ്‍ ചന്തുവിനൊപ്പം അജു വര്‍ഗീസും സച്ചിന്‍ ആര്‍ ചന്ദ്രനും ചേര്‍ന്നാണ്.

ത് സിനിമ ആയാലും അത് തിയേറ്ററിൽ എത്തുമ്പോൾ മാത്രമാണ് പൂർണമാകുന്നതെന്ന് നടൻ അജു വർഗീസ്. തങ്ങളുടെ സിനിമകൾ തിയേറ്ററിലൂടെ പുറത്തിറങ്ങുന്നത് കാണാൻ സാധിച്ചതിൽ സന്തോഷമെന്നും താരം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അജു. അടുത്ത മാസം പുറത്തിറങ്ങുന്ന ‘സാജൻ ബേക്കറി സിൻസ് 1962’ന്റെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു താരം. ചിത്രം ഫെബ്രുവരി 12ന് പുറത്തിറങ്ങും.

‘ഞങ്ങളുടെ സിനിമ തിയേറ്ററിലൂടെ പുറത്തിറങ്ങുന്നത് കാണാൻ സാധിച്ചതിൽ സന്തോഷം. ഒരു സിനിമ, അത് തിയേറ്ററിൽ ഇറങ്ങുമ്പോൾ മാത്രമേ അത് പൂർത്തിയാകൂ. അതിനായി ഞങ്ങൾക്ക് ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വന്നു എന്നത് ശരിയാണ്, പക്ഷെ അതിനായി കാത്തിരിക്കേണ്ടതാണെന്ന് ഞാൻ കരുതുന്നു‘ അജു വർ​ഗീസ് പറയുന്നു. 

‘കൊവിഡ് പ്രതിസന്ധി സാജൻ ബേക്കറിയുടെ എഡിറ്റിങ്ങിന് സഹായിച്ചു. നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ എഡിറ്റിങ്ങ് ടേബിളിൽ ഒരു ചിത്രം തന്നെ ഉണ്ടാക്കാൻ പറ്റും. ഞങ്ങൾ നല്ല സമയം എടുത്ത് ചിത്രത്തിന്റെ പല വേർഷൻസ് ഉണ്ടാക്കി, ചിത്രത്തെ കൂടുതൽ ഒതുക്കി. ഞങ്ങൾക്ക് അനാവശ്യം എന്ന് തോന്നിയവയെ ഒഴിവാക്കി,‘ അജു കൂട്ടിച്ചേർത്തു. 

സാജൻ ബേക്കറിയുടെ  തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ അരുണ്‍ ചന്തുവിനൊപ്പം അജു വര്‍ഗീസും സച്ചിന്‍ ആര്‍ ചന്ദ്രനും ചേര്‍ന്നാണ്. രഞ്ജിത മേനോന്‍ ആണ് നായിക. ലെനയും ഗണേഷ് കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ഗുരു പ്രസാദ്. എഡിറ്റിംഗ് അരവിന്ദ് മന്‍മഥന്‍. എം സ്റ്റാര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്‍സുമായി ചേര്‍ന്ന് ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

click me!