
ആകാശ് മേനോൻ, ദിൽഷാന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ചിത്രമാണ് സത്യത്തിൽ സംഭവിച്ചത്. ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ ഹൌസ് ആയ മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
ദിലീഷ് പോത്തൻ, ജോണി ആൻറണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി ജി രവി, ജോജി ജോൺ, നസീർ സംക്രാന്തി, ബൈജു എഴുപുന്ന, കലാഭവൻ റഹ്‍മാന്‍, ജയകൃഷ്ണൻ, വിജിലേഷ്, സിനോജ് വർഗീസ്, ശിവൻ സോപാനം, പുളിയനം പൗലോസ്, ഭാസ്കർ അരവിന്ദ്, സൂരജ് ടോം, അശ്വതി ശ്രീകാന്ത്, കുളപ്പുള്ളി ലീല, ശൈലജ കൃഷ്ണദാസ്, പ്രതിഭ പ്രതാപചന്ദ്രൻ, പാർവതി രാജൻ ശങ്കരാടി, സുഷമ അജയൻ, ഗായത്രി ദേവി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പി ആർ എന്റർടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ പ്രശാന്ത് മോഹൻ, കോട്ടയം രമേശ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ജി മധു നിർവ്വഹിക്കുന്നു.
കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് ബെന്നി ഫെർണാണ്ടസ്, കാവാലം ശ്രീകുമാർ, മധു പോൾ എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ സുനീഷ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ അമ്പിളി കോട്ടയം, കല കെ കൃഷ്ണൻകുട്ടി, മേക്കപ്പ് പട്ടണം ഷാ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ് ശിവൻ മലയാറ്റൂർ, പരസ്യകല ആർട്ടോകാർപ്പസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ലിനു ആന്റണി, ബിജിഎം മധു പോൾ, വിഎഫ്എക്സ് അജീഷ് പി തോമസ്, നൃത്ത സംവിധാനം ഇംതിയാസ് അബൂബക്കർ, സൗണ്ട് ഡിസൈൻ അരുൺ രാമവർമ്മ, സംഘട്ടനം അഷറഫ് ഗുരുക്കൾ, പിആർഒ- എ എസ് ദിനേശ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ