'നിങ്ങൾ അങ്ങനെയൊക്കെ ചെയ്യുന്നത് കാണുന്നത് ഭയപ്പെടുത്തുന്നു'; ജയനായകൻ ഷൂട്ടിന് മുമ്പ് അഭ്യർത്ഥനയുമായി വിജയ്

Published : May 01, 2025, 10:49 PM IST
'നിങ്ങൾ അങ്ങനെയൊക്കെ ചെയ്യുന്നത് കാണുന്നത് ഭയപ്പെടുത്തുന്നു'; ജയനായകൻ ഷൂട്ടിന് മുമ്പ് അഭ്യർത്ഥനയുമായി വിജയ്

Synopsis

കോയമ്പത്തൂരിൽ നടന്ന ഒരു രാഷ്ട്രീയ പരിപാടിയിൽ വിജയിയെ കാണാൻ വേണ്ടി ഒരു ആരാധകൻ അദ്ദേഹത്തിന്‍റെ വാഹനത്തിന് മുകളിൽ കയറിയിരുന്നു

ചെന്നൈ: ആരാധകരോട് ആത്മാർത്ഥമായ ഒരു അഭ്യർത്ഥന നടത്തി നടനും രാഷ്ട്രീയ നേതാവുമായ വിജയ്.   ചെന്നൈ വിമാനത്താവളത്തിൽ, കൊടൈക്കനാലിൽ സിനിമയുടെ ഷൂട്ടിങ്ങിനായി പുറപ്പെടുന്നതിന് തൊട്ട് മുമ്പായിരുന്നു അഭ്യര്‍ത്ഥന. പൊതുവേദികളിൽ തന്നെ കാണാനെത്തുമ്പോൾ അമിതാവേശം കാണിക്കരുതെന്നും അത്തരം പെരുമാറ്റങ്ങൾ പരിഭ്രാന്തി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂരിൽ നടന്ന ഒരു രാഷ്ട്രീയ പരിപാടിയിൽ വിജയിയെ കാണാൻ വേണ്ടി ഒരു ആരാധകൻ അദ്ദേഹത്തിന്‍റെ വാഹനത്തിന് മുകളിൽ കയറിയിരുന്നു. പിന്നാലെ മറ്റൊരാൾ അതേ ശ്രമം നടത്തിയതിനും ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രസ്താവന വരുന്നത്. ഈ സംഭവം ആരാധകരുടെയും നടന്‍റെയും സുരക്ഷയെക്കുറിച്ച് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

''വിമാനത്താവളത്തിൽ നമ്മുടെ സുഹൃത്തുക്കൾ, സഹോദരങ്ങൾ, സഹോദരിമാർ ഒത്തുകൂടിയിട്ടുണ്ട്. നിങ്ങളുടെ സ്നേഹത്തിന് വളരെയധികം നന്ദി. ഇന്ന് ജനനായകൻ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനായി കൊടൈക്കനാലിലേക്ക് പോവുകയാണ്. നിങ്ങളെല്ലാവരും സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങുക" - വിജയ് പറഞ്ഞു.

''എന്‍റെ വാനിനെ പിന്തുടരരുത്. ഹെൽമെറ്റ് ഇല്ലാതെ ഇരുചക്രവാഹനത്തിൽ നിന്നുകൊണ്ടും എന്നെ പിന്തുടരരുത്. കാരണം അത്തരം കാഴ്ചകൾ എന്നെ പരിഭ്രാന്തനാക്കുന്നു. നിങ്ങളെ അങ്ങനെയൊക്കെ കാണുന്നത് ശരിക്കും ഭയപ്പെടുത്തുന്നുണ്ട്. മറ്റൊരു സാഹചര്യത്തിൽ ഞാൻ നിങ്ങളെല്ലാവരെയും കണ്ടുമുട്ടുന്നതാണ്. സന്തോഷകരമായ തൊഴിലാളി ദിനം ആശംസിക്കുന്നു. എല്ലാവരെയും സ്നേഹിക്കുന്നു. എല്ലാവരെയും കാണാം'' - വിജയ് കൂട്ടിച്ചേര്‍ത്തു. റോഡ്‌ഷോകൾക്കിടെ അപകടകരമായ രീതിയിൽ വാഹനത്തെ പിന്തുടരുകയോ അഭ്യാസപ്രകടനങ്ങൾ നടത്തുകയോ ചെയ്യുന്ന ആരാധകരെക്കുറിച്ചാണ് വിജയ് ഇങ്ങനെ പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ