ഹാട്രിക് ഹിറ്റ് അടിക്കുമോ സൂര്യ; ജിത്തു മാധവൻ ചിത്രം 'സീൻ' റിലീസിനൊരുങ്ങുന്നു; പുതിയ പോസ്റ്റർ പുറത്ത്

Published : Sep 16, 2026, 09:05 AM IST
Scene movie starring Suriya Directed by Jithu Madhavan

Synopsis

ജിത്തു മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് സൂര്യ നായകനാകുന്ന 'സീൻ'. സൂര്യയുടെ കരിയറിലെ നാൽപ്പത്തിയേഴാമത്തെ ചിത്രമാണിത്. നസ്രിയ നായികയായി എത്തുന്ന ഈ മാസ് ആക്ഷൻ എന്റർടെയ്നറിൽ നസ്ലെനും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

സൂര്യയെ നായകനാക്കി ജിത്തു മാധവൻ ഒരുക്കുന്ന തമിഴ് ചിത്രം 'സീൻ' റിലീസിനൊരുകുകയാണ്. ആവേശം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ടൈറ്റിൽ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. സുഷിന് ശ്യാം ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

മാസ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലെൻ വില്ലൻ വേഷത്തിലാണ് എത്തുകയെന്ന ചർച്ചകൾ ടീസറിന് പിന്നാലെ സിനിമാസ്വാദകർക്കിടയിൽ ഉണ്ടായിട്ടുണ്ട്. നസ്രിയ ആണ് സീനിൽ നായികയായി എത്തുന്നത്. ചിത്രം ദീപാവലി റിലീസായി നവംബർ 6ന് തിയറ്ററുകളിൽ എത്തും.

കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ് എന്നീ ചിത്രങ്ങൾക്ക് ശേഷമെത്തുന്ന സൂര്യ ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് സൂര്യ ആരാധകരും. തുടർച്ചയായി മൂന്നാം വിജയം സീനിലൂടെ സൂര്യ നേടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.

കഴിഞ്ഞ വർഷം അവസാനമാണ് ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ഈ ചിത്രം ആരംഭിച്ചത്. ചിത്രത്തിന് കേരളത്തിലും ചിത്രീകരണം ഉണ്ടായിരുന്നു. സൂര്യയുടെ കരിയറിലെ 47മത് ചിത്രം കൂടിയാണിത്. സൂര്യ, നസ്രിയ എന്നിവർക്കൊപ്പം നസ്ലെനും സീനിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വമ്പൻ ബഡ്ജറ്റിൽ വൻ കാൻവാസിലാണ് ഈ മാസ് എന്റെർറ്റൈനെർ ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സോണി മ്യൂസിക് ആണ്. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം - വിനീത് ഉണ്ണി പാലോട്, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - അജ്മൽ സാബു, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലേ, സംഘട്ടനം - ചേതൻ ഡിസൂസ, പിആർഒ - ശബരി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

യൂട്യൂബിൽ ട്രെൻഡിങ്ങ് ആയി സൈജു കുറുപ്പ് ചിത്രം 'ആരം' ട്രെയ്‌ലർ
മികച്ച പ്രതികരണങ്ങളോടെ പ്രിയദർശൻ ചിത്രം 'ഹയ്‌വാൻ' മുന്നേറുന്നു; പുതിയ ഗാനം പുറത്ത്