
രസികൻ, അണ്ണൻ തമ്പി എന്നീ സിനിമകളിലൂടെ ബാലതാരമായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച ഹരി മുരളിയുടെ വിയോഗം ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ബന്ധുക്കൾ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇപ്പോഴിതാ നടി സീമ ജി നായർ ഹരിമുരളിയെ കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. മരണവാർത്ത ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റിയില്ലെന്നും എന്തായിരുന്നെങ്കിലും ഇങ്ങനെ ചെയ്യരുതായിരുന്നെന്നും തന്റെ മനസ്സ് പതറുന്നുവെന്നും സീമ ജി നായർ കുറിച്ചു.
"പ്രശസ്ത നാടക -സീരിയൽ നടൻ പയ്യന്നൂർ മുരളി ചേട്ടന്റെ മകൻ ഹരിമുരളി (അപ്പൂസ് ) അന്തരിച്ചു. എന്റെ കൂടെയും അവൻ അഭിനയിച്ചിട്ടുണ്ട് ,ബാലതാരമായി, മിടുക്കനായ മോൻ, എന്തിനാണ് നീ ഇത് ചെയ്തത്? ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ മടിച്ചു ,മുരളി ചേട്ടനെ വിളിച്ചപ്പോൾ സഹോദരി ഫോൺ എടുത്തത് സത്യം ആണെന്ന് സ്ഥിരീകരിച്ചു. എന്തായിരുന്നെങ്കിലും പൊന്നുമോനെ ഇങ്ങനെ ചെയ്യരുതായിരുന്നു ,എങ്ങനെ സഹിക്കും നിന്റെ അച്ഛനമ്മമാരും ബന്ധുക്കളും.., എന്തോ മനസ്സ് പതറുന്നു. മിടുക്കനല്ലായിരുന്നോ എന്റെ അപ്പൂസേ നീ, നിന്നെയും അച്ഛനെയും അമ്മയെയും അറിയുന്ന എത്ര പേർ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നു, ആർക്കും വിശ്വസിക്കാൻ ആവുന്നില്ലല്ലോ അപ്പൂസേ" സീമ ജി നായർ ഫേസ്‌ബുക്കിൽ കുറിച്ചു.
രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വി.എഫ്.എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഹരിമുരളി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ