ആള്‍ക്കൂട്ടത്തിന്‍റെ പെരുമാറ്റത്തില്‍ അസ്വസ്ഥയായി നടി മലൈക; രക്ഷയ്ക്കെത്തിയത് അച്ഛന്‍

Published : May 28, 2019, 08:57 PM IST
ആള്‍ക്കൂട്ടത്തിന്‍റെ പെരുമാറ്റത്തില്‍ അസ്വസ്ഥയായി നടി മലൈക; രക്ഷയ്ക്കെത്തിയത് അച്ഛന്‍

Synopsis

=താരത്തിന്‍റെ പിന്നാലെ പായാന്‍ ശ്രമിച്ചവരെ തടഞ്ഞത് അച്ഛനായിരുന്നു. അവരെ ശല്യപ്പെടുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

മുംബൈ: സിനിമാ-സീരിയല്‍ താരങ്ങളെ കാണുമ്പോള്‍ ഒരു സെല്‍ഫിയെടുക്കാന്‍ മോഹിക്കുന്നവരാണ് ഏറിയപങ്കും. താരങ്ങള്‍ പലപ്പോഴും ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തയ്യാറാകാറുണ്ട്. എന്നാല്‍ മോശം സംഭവങ്ങളും ഒട്ടും കുറവല്ല. അത്തരത്തില്‍ ഒരു സംഭവമാണ് ബോളിവുഡിലെ പ്രശസ്ത നടി മലൈക അറോറയ്ക്കുണ്ടായത്.

കഴിഞ്ഞ ദിവസം ഒരു മാളില്‍ നിന്ന് താരസുന്ദരി പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ സെല്‍ഫിയെടുക്കാനായി ഒന്നു രണ്ടുപേര്‍ എത്തി. അവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ മലൈക മടി കാട്ടിയില്ല. എന്നാല്‍ ആള്‍കൂട്ടം വര്‍ധിച്ചതോടെ താരം അസ്ഥസ്ഥയായി. എങ്ങനെയെങ്കിലും പുറത്തിറങ്ങിയാല്‍ മതിയെന്നായി മലൈകയ്ക്ക്. സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടിയവരുടെ ഇടയില്‍ നിന്ന് വേഗത്തില്‍ പുറത്തേക്കിറങ്ങി അവര്‍ കാറില്‍ കയറുകയായിരുന്നു.

ഇതിനിടെ താരത്തിന്‍റെ പിന്നാലെ പായാന്‍ ശ്രമിച്ചവരെ തടഞ്ഞത് അച്ഛനായിരുന്നു. അവരെ ശല്യപ്പെടുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ സെല്‍ഫിയെടുക്കാന്‍ തിരക്ക് കൂട്ടിയവര്‍ ശാന്തരായി. ഇന്‍സറ്റഗ്രാമില്‍ പലരും സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ച് ഇത്തരത്തില്‍ നടിമാരെ ശല്യം ചെയ്യരുതെന്ന് ആവശ്യപ്പെടുന്നുണ്ട്.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിവാഹം തുണച്ചു ! ഒന്നാം സ്ഥാനം ഊട്ടി ഉറപ്പിച്ച് ആ തെന്നിന്ത്യൻ സുന്ദരി, ഏഴിലേക്ക് തഴയപ്പെട്ട് നയൻതാര; ജനപ്രീതിയിലെ നടിമാർ
ഇനി രശ്‍‌മിക മന്ദാനയുടെ മൈസ, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്