
'മാസ്റ്ററി'ന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനാവുന്ന ചിത്രമാണ് 'ബീസ്റ്റ്'. 'കോലമാവ് കോകില'യും 'ഡോക്ടറും' ഒരുക്കിയ നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് സംവിധാനം. 'സര്‍ക്കാരി'നു ശേഷം സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ജോര്‍ജിയയിലും ചെന്നൈയിലുമായി ആദ്യ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായ ചിത്രത്തിന്‍റെ മൂന്നാം ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ചിത്രീകരണം ആരംഭിച്ചിട്ട് ഇത്രയും നാളുകള്‍ ആയെങ്കിലും ചിത്രത്തെ സംബന്ധിച്ച് ചില സര്‍പ്രൈസ് പ്രഖ്യാപനങ്ങള്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നുണ്ട്. ചിത്രത്തിലെ ഒരു താരനിര്‍ണ്ണയം സംബന്ധിച്ചാണ് പുതിയ വാര്‍ത്ത.
സംവിധായകന്‍ സെല്‍വരാഘവന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിവരം സണ്‍ പിക്ചേഴ്സ് തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'സാനി കായിത'ത്തിനു ശേഷം സെല്‍വരാഘവന്‍ അഭിനയിക്കുന്ന ചിത്രമാണിത്. മലയാളിതാരം ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഞ്ചാം തീയതി ചെന്നൈ ഷെഡ്യൂളിലാണ് ഷൈന്‍ ജോയിന്‍ ചെയ്‍തത്. ഷൈനിന്‍റെ തമിഴ് അരങ്ങേറ്റചിത്രം കൂടിയാണ് ഇത്.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മൂന്ന് പ്രതിനായക കഥാപാത്രങ്ങളോടാണ് ചിത്രത്തില്‍ വിജയ് കോര്‍ക്കുന്നത്. അതില്‍ രണ്ടു കഥാപാത്രങ്ങളെ സെല്‍വരാഘവനും ഷൈന്‍ ടോം ചാക്കോയും ആണെന്നാണ് വിവരം. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ യോഗി ബാബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മനോജ് പരമഹംസ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ