"പെങ്ങളെ കാമുകന്‍റെ കൂടെ വിട്ട് നടന്നകലുന്നു" : വീഡിയോയുമായി ജിഷിൻ

Published : Mar 21, 2023, 04:19 PM IST
"പെങ്ങളെ കാമുകന്‍റെ കൂടെ വിട്ട് നടന്നകലുന്നു" : വീഡിയോയുമായി ജിഷിൻ

Synopsis

ഡിവോഴ്‌സായില്ല, ആവുമ്പോള്‍ പറയാം, കുറച്ചൂടെ സമയം തരണം എന്നാണ് ഞങ്ങളെ ഇഷ്ടപ്പെടുന്നവരോട് പറയാനുള്ളതെന്നും ജിഷിന്‍ പറഞ്ഞിരുന്നു. 

കൊച്ചി: മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ജിഷിൻ മോഹൻ. വില്ലനായാണ് പരമ്പരകളിൽ താരം എത്തുന്നതെങ്കിലും ആരാധകർക്ക് ഏറെ പ്രിയങ്കരനാണ് ജിഷിൻ. സോഷ്യൽ മീഡിയയിലും സജീവമാണ്. ജിഷിന്‍റെ പോസ്റ്റുകളും അവയ്ക്ക് നൽകുന്ന ക്യാപഷനുകളും പലപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്. അത്തരത്തിൽ നടൻ പങ്കുവച്ചൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയിയുമാണ് ഇത്തവണ റീലിൽ ജിഷിനൊപ്പമുള്ളത്. പെങ്ങളെ അവൾക്കിഷ്ടമുള്ളവനെ ഏൽപ്പിക്കുന്ന നല്ലവനായ ആങ്ങളയായാണ് ജിഷിൻറെ അഭിനയം. എന്നാൽ താരം നൽകുന്ന ക്യാപ്ഷനാണ് ഏറെ ആകർഷകം. 'അങ്ങനെ പെങ്ങളെ അവൾക്കിഷ്ടമുള്ളവനെ ഏൽപ്പിച്ച് അവൻ നടന്നകലുകയാണ് സൂർത്തുക്കളേ .. നടന്നകലുകയാണ്. ഇതിനാണ് പറയുന്നത്, കരിക്കും തിന്നൊണ്ട് നിന്നവൻ പെണ്ണും കൊണ്ട് പോയെന്ന്' എന്നാണ് വീഡിയോയ്ക്കൊപ്പം ജിഷിൻ പറയുന്നത്. നിരവധി പേരാണ് താരങ്ങളുടെ കോമ്പോയ്ക്ക് അഭിനന്ദനം അറിയിക്കുന്നത്. 

കന്യാദാനം പരമ്പരയിൽ അഭിനയിച്ച് വരികയാണ് ജിഷിന്‍. അമല എന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ജിഷിനും വരദയും പ്രണയത്തിലായത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹശേഷമുള്ള വിശേഷങ്ങള്‍ പങ്കിട്ടും ഇവരെത്തിയിരുന്നു. ജിഷിനും വരദയും വിവാഹമോചിതരായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചത്. 

ഡിവോഴ്‌സായില്ല, ആവുമ്പോള്‍ പറയാം, കുറച്ചൂടെ സമയം തരണം എന്നാണ് ഞങ്ങളെ ഇഷ്ടപ്പെടുന്നവരോട് പറയാനുള്ളതെന്നും ജിഷിന്‍ പറഞ്ഞിരുന്നു. ഞാന്‍ ഡിവോഴ്‌സായാലും ആയില്ലെങ്കിലും ഇവര്‍ക്കെന്താണ്, എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിപ്പിക്കുന്നു എന്ന് അവളൊരു മാസ് മറുപടി കൊടുത്തിട്ടുണ്ട്. അതില്‍ കൂടുതല്‍ ഞാനെന്ത് പറയാനാണ് എന്നായിരുന്നു ജിഷിന്റെ ചോദ്യം.

പ്രേക്ഷകരുടെ കമന്റുകള്‍ക്ക് മറുപടി കൊടുക്കാറുണ്ട്. പുറത്തൊക്കെ പോവുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നതും കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതും ഇഷ്ടമാണെന്ന് ജിഷിൻ പറഞ്ഞിരുന്നു.

'നുണകൾക്ക് മേൽ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രം', ഹിന്ദുത്വക്കെതിരെ ട്വീറ്റ്; നടൻ അറസ്റ്റിൽ

'അത്തരം കാര്യങ്ങൾ കൊട്ടിഘോഷിക്കുന്നത് വല്ലാത്ത ബുദ്ധിമുട്ട്, ജാള്യത തോന്നും'
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മണിക്കൂറുകൾ ക്യൂ നിന്ന് പടം കാണാൻ പറ്റാതെ പോരേണ്ട: ചലച്ചിത്ര മേളയിൽ ഇനി കൂപ്പൺ
'കോടതി വിധിയെ മാനിക്കുന്നു, നമ്മളെല്ലാവരും അവൾക്കൊപ്പം തന്നെ': നടി സരയു