'അത്രയേറെ വിലമതിക്കുന്ന ഒരു സമ്മാനം', ഇത് ശരിക്കുള്ള സ്‍നേഹമെന്ന് നിരഞ്‍ജനോട് ആരാധകര്‍

Published : Sep 08, 2023, 11:25 PM ISTUpdated : Sep 08, 2023, 11:28 PM IST
'അത്രയേറെ വിലമതിക്കുന്ന ഒരു സമ്മാനം', ഇത് ശരിക്കുള്ള സ്‍നേഹമെന്ന് നിരഞ്‍ജനോട് ആരാധകര്‍

Synopsis

വിവാഹബന്ധത്തെപ്പറ്റിയും സ്‌നേഹത്തെപ്പറ്റിയും എഴുതിയാണ് തുടക്കം.

'പൂക്കാലം വരവായി' എന്ന ഹിറ്റ് സീരിയലിലെ ഹര്‍ഷനായി പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത നടനാണ് നിരഞ്ജന്‍. 'മൂന്നുമണി'യിലൂടെയും നടൻ എന്ന നിലയില്‍ താരം പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു. ഏഷ്യാനെറ്റിന്റെ 'മുറ്റത്തെ മുല്ല' എന്ന സീരിയലിലാണ് നിരഞ്ജന്‍ പ്രധാന വേഷത്തിലുള്ളത്. സോഷ്യല്‍ മീഡിയയിലും നിരഞ്‍ജൻ സജീവകാകുകയും തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മനോഹരമായ ഒരു കുറിപ്പോടെ വിവാഹവാര്‍ഷികത്തിന്റെ സന്തോഷം ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് നിരഞ്ജന്‍. നിരഞ്ജന്‍ പങ്കുവച്ച കുറിപ്പ് അക്ഷരാര്‍ത്ഥത്തില്‍ താരത്തിന്റെ ആരാധകരെ ചിന്തിപ്പിക്കുകയും, അതിശയിപ്പിച്ചിരിക്കുകയും ചെയ്‍തിരിക്കുന്നത് എന്നുവേണം പറയാന്‍. അത്ര മനോഹരമായ ആ കുറിപ്പിന് ആശംസകള്‍ നേര്‍ന്ന ആരാധകര്‍ സ്‍നേഹത്തിന്റെ തെളിവാണ് നിരഞ്‍ജന്റെ വാക്കുകളെന്ന് അഭിപ്രായപ്പെടുന്നു.

വിവാഹബന്ധത്തെപ്പറ്റിയും സ്‌നേഹത്തെപ്പറ്റിയും എഴുതിയാണ് തുടക്കം. വിവാഹജിവിതത്തിലെ പ്രശ്‌നങ്ങളും, അതിന്റെ മനോഹരമായ അവസാനങ്ങളുമെല്ലാം കുറിക്കുകൊള്ളുന്ന വാക്കുകള്‍ കൊണ്ടാണ് പകര്‍ത്തിയെഴുതിയിരിക്കുന്നത്. എത്രവലിയ വഴക്കാണെങ്കിലും അതെല്ലാം മാപ്പുപറച്ചിലില്‍ അവസാനിക്കും എന്നും വ്യക്തമാക്കുന്നു. വിവാഹവാര്‍ഷികത്തില്‍ പലപ്പോഴും ഭാര്യക്ക് ഒപ്പം താൻ ഉണ്ടാകാറില്ലായെന്നും, എന്നാല്‍ ഇത്തവണ നേരിട്ടുചെന്ന് ഒരു സര്‍പ്രൈസ് കൊടുത്തെന്നുമാണ് നിരഞ്ജന്‍ എഴുതിയിരിക്കുന്നത്. ആ സര്‍പ്രൈസാകട്ടെ, അവളേറ്റവും കൊതിച്ചിരുന്നതും. പലപ്പോഴും അത് കൊടുക്കാന്‍ സാധിക്കാത്തതുമാണെന്നും പറയുന്നുണ്ട് നിരഞ്ജൻ. എന്തായിരുന്നു ആ സര്‍പ്രൈസ് എന്നത് താരത്തിന്റെ വാക്കുകളില്‍ക്കൂടി വായിക്കാം.

നിരഞ്ജന്റെ കുറിപ്പ് ഇങ്ങനെ

ഒരു രക്ത ബന്ധവും ഇല്ലാത്ത ഏതു സമയത്തും പൊട്ടിച്ചു കളയാവുന്ന ഒരു ബന്ധമാണത്രെ ദാമ്പത്യം. പറഞ്ഞത് ഒരു പക്ഷെ.. അല്ല അത് സത്യമാണ്.. പരസ്‍പംരം എന്ത് ബന്ധത്തിന്റെ പേരിലാണ് ഒരുമിച്ചു ചേര്‍ന്നു നില്‍ക്കേണ്ടത്.. കല്യാണം കഴിഞ്ഞതിന്റെ പേരിലോ.. അതോ കുഞ്ഞുങ്ങള്‍ ഉണ്ടായതിന്റെ പേരിലോ.. ഒരിക്കലുമല്ല.. തളര്‍ന്നു പോയ നേരത്തു ചേര്‍ത്തു പിടിച്ച കൈകളും പരസ്‍പരം പ്രാര്‍ഥിച്ച മനസുകളും ആണ് ജീവിതത്തിന്റെ മൂലധനം. എല്ലാവരുടെയും ജീവിതത്തില്‍ ഉള്ളപോലെ പല പൊട്ടിത്തെറികളും ഞങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.. ഉണ്ടായികൊണ്ടിരിക്കുന്നും ഉണ്ട്.. അത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. സന്തോഷിക്കാനുള്ളതിനേക്കാള്‍ സങ്കടപ്പെട്ട കുറെ നാളുകളിലൂടെ ഞങ്ങള്‍ കടന്നു പോയിട്ടുണ്ട്.. പക്ഷെ എല്ലാം കഴിഞ്ഞ് ഒരു ചേര്‍ത്തു പിടിക്കലില്‍ അല്ലെങ്കില്‍ ഒരു മാപ്പ് പറച്ചിലില്‍ തീരും പല അടിപിടികളും. മാപ്പുപറയാൻ മടിയുണ്ടായിട്ടില്ല ഞങ്ങള്‍ക്ക് ഒരിക്കലും. വിവാഹവാര്‍ഷികങ്ങള്‍ക്ക് മിക്കപ്പോഴും ഞങ്ങള്‍ ഒരുമിച്ചുണ്ടാകാറില്ല.  ഇപ്രാവശ്യവും അങ്ങനെ ആകാനായിരുന്നു സാധ്യത. തീരെ പ്രതീക്ഷിക്കാതെ കേറിച്ചെന്നു ഭാര്യക്ക് ഒരു സര്‍പ്രൈസ്. സ്വര്‍ണമോ വജ്രമോ അല്ലാട്ടോ അത്. അവള്‍ ഒരുപാട് വിലമതിക്കുന്ന എന്റെ 'സമയം' ആണവള്‍ക്ക് കൊടുത്തത്. താങ്ക് ഗോഡ്.. ഇങ്ങനെ പരസ്‍പരം അടിയുണ്ടാക്കാനും മാപ്പ് പറയാനും സ്‌നേഹിക്കാനും ഞങ്ങളെ ഒന്നു ചേര്‍ത്തതിന്.

Read More: ജവാന് നടി നയൻതാരയ്‍ക്ക് ലഭിച്ചത് കോടികള്‍, ഇരട്ടി പ്രതിഫലം വിജയ് സേതുപതിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്