ഷാരൂഖ് ഖാന് ലഭിച്ച പ്രതിഫലവും.

തെന്നിന്ത്യയുടെ പ്രിയ നായിക ആദ്യമായി ഹിന്ദിയിലെത്തിയ ജവാൻ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. ഷാരൂഖ് ഖാന്റെ നായികയായിട്ടാണ് നയൻതാര ബോളിവുഡില്‍ എത്തിയത് എന്ന പ്രത്യേകതയുമുണ്ട്. മികച്ച പ്രതികരണമാണ് ജവാന് ലഭിക്കുന്നത്. നയൻതാരയും ജവാനിലെ മറ്റ് താരങ്ങളും വാങ്ങിച്ച പ്രതിഫലത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

തമിഴകത്തിന്റെ പ്രിയങ്കരിയായ നയൻതാരയ്‍ക്ക് 10 കോടി രൂപയാണ് ജവാന് പ്രതിഫലമായി ലഭിച്ചത്. വിജയ് സേതുപതിക്ക് ഇരട്ടിയോളം പ്രതിഫലമാണ് ചിത്രത്തിനായി ലഭിച്ചിരിക്കുന്നത്. വിജയ് സേതുപതിക്ക് ജവാന് 21 കോടി പ്രതിഫലമാണ്. നായകനായ ഷാരൂഖ് ഖാന് 100 കോടിയും പ്രതിഫലമായി ലഭിച്ചിരിക്കുന്നു എന്ന് പിങ്ക്‍വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഷാരൂഖ് ഖാൻ ജവാനില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. ഷാരൂഖ് ഖാന്റെ മാസ് ആക്ഷൻ ചിത്രമായിട്ടാണ് ജവാൻ ഒരുക്കിയിരിക്കുന്നത്. ഷാരൂഖ് ഖാന്റെ പ്രതീക്ഷകള്‍ നിറവേറ്റുന്ന ചിത്രമാണ് ജവാൻ എന്നും അഭിപ്രായങ്ങളുണ്ട്. തമിഴ് പശ്ചാത്തലത്തിലുള്ള ചിത്രം ആയതിനാല്‍ താരം നായക വേഷത്തിന് യോജിക്കുന്നില്ല എന്നും ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. പതിവുപോലെ വിജയ് സേതുപതി വില്ലൻ കഥാപാത്രമായി തിളങ്ങിയിരിക്കുന്നു. ആക്ഷനിലടക്കം നയൻതാര മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത് എന്നാണ് ജവാൻ കണ്ട പ്രേക്ഷകരുടെ പ്രതകരണം. ഒരു കുഞ്ഞിന്റെ അമ്മയായി നയൻതാര ചിത്രത്തില്‍ പ്രശംസ അര്‍ഹിക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത് എന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഷാരൂഖ് ഖാനെ നായകനാക്കി ജവാൻ സംവിധാനം ചെയ്‍തിരിക്കുന്നത് അറ്റ്‍ലിയാണ്. അറ്റ്‍ലിയും ഷാരൂഖ് ഖാനും ഒന്നിക്കുന്നത് ആദ്യമായിട്ടും ആണ്. ഷാരൂഖ് ഖാനെ നായകനായി ലഭിച്ച ചിത്രം അറ്റ്‍ലി മനോഹരമാക്കിയിരിക്കുന്നു. അറ്റ്ലിയുടെ ഒരു മാസ്റ്റര്‍പീസാണ് ഷാരൂഖ് ചിത്രം എന്നാണ് പ്രതികരണം.

Read More: മേക്കപ്പില്ലാതെ നടി മീര വാസുദേവ്, ചിത്രങ്ങളെ പ്രശംസിച്ച് ആരാധകർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക