സെക്‌സ് എഡ്യൂക്കേഷന്റെ മൂന്നാം സീസണ്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Jun 25, 2021, 08:39 PM IST
സെക്‌സ് എഡ്യൂക്കേഷന്റെ മൂന്നാം സീസണ്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

Synopsis

ജെമിമ കിര്‍ക്കെ ഉള്‍പ്പെടെയുള്ളവര്‍ നിറഞ്ഞ ഫസ്റ്റ് ലുക്ക് ഫോട്ടോകള്‍ക്കൊപ്പം നെറ്റ്ഫ്ലിക്സ് പരമ്പരയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യ എപ്പിസോഡിന്റെ ടീസറും ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കിട്ടു. 

ന്യൂയോര്‍ക്ക്: നെറ്റ്ഫ്ലിക്സ് സീരിസ് സെക്‌സ് എഡ്യൂക്കേഷന്റെ മൂന്നാം സീസണ്‍ സെപ്റ്റംബര്‍ 17 ന് എത്തും. ഇതിന്റെ പോസ്റ്ററും ആദ്യചിത്രങ്ങളും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം പുറത്തുവിട്ടത് വൈറലായി. ലോറി നണ്‍ സൃഷ്ടിച്ച ഈ ബ്രിട്ടീഷ് ഷോ 2020 ഫെബ്രുവരിയില്‍ ആണ് നെറ്റ്ഫ്ലിക്സില്‍ വന്നു തുടങ്ങിയത്. ജെമിമ കിര്‍ക്കെ ഉള്‍പ്പെടെയുള്ളവര്‍ നിറഞ്ഞ ഫസ്റ്റ് ലുക്ക് ഫോട്ടോകള്‍ക്കൊപ്പം നെറ്റ്ഫ്ലിക്സ് പരമ്പരയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നാം സീസണിന്‍റെ റിലീസിംഗ് ഡേറ്റും  ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കിട്ടു. 

പുതിയ സീസണില്‍ എട്ട് എപ്പിസോഡുകള്‍ ഉള്‍പ്പെടും, ഓട്ടിസ് ആയി ആസ ബട്ടര്‍ഫീല്‍ഡ്, മാവായി എമ്മ മാക്കി, എറിക് ആയി നുകുട്ടി ഗത്വ, ജീന്‍ ആയി ഗില്ലിയന്‍ ആന്‍ഡേഴ്‌സണ്‍, എമിയായി എമി ലൂ വുഡ്, ജാക്‌സണ്‍ ആയി കേദാര്‍ വില്യംസ്സ്റ്റിര്‍ലിംഗ് എന്നിവര്‍ സ്ട്രീമിങ് ഷോയില്‍ നിറഞ്ഞു നില്‍ക്കും. 

ബെന്‍ ടെയ്‌ലറും റുനാരാരോ മാപ്ഫുമോയും ചേര്‍ന്ന് സംവിധാനം ചെയ്ത സെക്‌സ് എഡ്യൂക്കേഷന്റെ മൂന്നാം സീസണ്‍ ജേസണ്‍ ഐസക്കിനെയും ഡുവാ സാലെയെയും മുഖ്യകഥാപാത്രങ്ങളാക്കുന്നു. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള പുതിയ ഷോയെക്കുറിച്ചുള്ള പ്രീമിയര്‍ വിവരങ്ങള്‍ പുറത്തു വന്നതോടെ ഇന്ത്യയിലെയും ആരാധകര്‍ ഷോയുടെ പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍