പഠാനില്‍ ദീപികയുമായി ഷാരൂഖിന്‍റെ ചുംബന രംഗമുണ്ടോ?; ഷാരൂഖിന്‍റെ മറുപടി വൈറല്‍.!

By Web TeamFirst Published Jan 21, 2023, 5:55 PM IST
Highlights

ഷാരൂഖ് നടത്തിയ ആസ്ക് മീ എനിതിംഗ് എന്ന ചോദ്യത്തോര പരിപാടിയിലാണ് ഒരു ആരാധകന്‍റെ സംശയത്തിന് ഷാരൂഖ് മറുപടി നല്‍കിയത്. 

മുംബൈ: ഷാരൂഖ് ഖാന്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പഠാന്‍. യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ജനുവരി 25നാണ് തീയറ്ററുകളില്‍ എത്തുന്നത്. സിദ്ധാര്‍ഥ് ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ദീപിക പാദുകോണ്‍ ആണ് നായിക. ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. 

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായികനായി എത്തുന്ന ചിത്രം. അതുതന്നെയാണ് 'പഠാൻ' പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടാൻ കാരണമായത്. ആദ്യ ​ഗാനം റിലീസ് ചെയ്തതിന് പിന്നാലെ വിവാദങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും ഷാരൂഖ് ചിത്രത്തിനെതിരെ പൊട്ടിപ്പുറപ്പെട്ടെങ്കിലും, അതൊന്നും തന്നെ പഠാനെ ബാധിച്ചില്ലെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 

അതേ സമയം ഒരു ആരാധകന്‍റെ രസകരമായ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഷാരൂഖ് ഖാന്‍. ട്വിറ്ററില്‍ ഷാരൂഖ് നടത്തിയ ആസ്ക് മീ എനിതിംഗ് എന്ന ചോദ്യത്തോര പരിപാടിയിലാണ് ഒരു ആരാധകന്‍റെ സംശയത്തിന് ഷാരൂഖ് മറുപടി നല്‍കിയത്. പഠാന്‍ സിനിമയില്‍ ചുംബന രംഗങ്ങള്‍ ഉണ്ടോ എന്നാണ് ഇയാള്‍ക്ക് അറിയേണ്ടത്. ഇതിനാണ് ഷാരൂഖ് മറുപടി നല്‍കിയത്.

പഠാന്‍ എത്തുന്നത് കിസ് ചെയ്യാന്‍ അല്ല, കിക്ക് ചെയ്യാനാണ് എന്നാണ് ഷാരൂഖ് മറുപടി നല്‍കിയത്. നേരത്തെ ഷാരൂഖ് ഖാനും ദീപികയും അതീവ ഗ്ലാമറസായി പ്രത്യേക്ഷപ്പെട്ട പഠാനിലെ ഗാനം പുറത്ത് വന്നപ്പോള്‍ പഠാനില്‍ ദീപിക ഷാരൂഖ് ചുംബന രംഗം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതായിരിക്കാം ആരാധകന്‍റെ ചോദ്യത്തിന് അടിസ്ഥാനം. 

Kiss karne nahi….Kick karne aaya hai…. https://t.co/n4eyXsBY0r

— Shah Rukh Khan (@iamsrk)

അതേ സമയം ഇതിനകം പുറത്തിറങ്ങിയ പഠാന്‍ ട്രെയിലര്‍ പ്രകാരം ചിത്രം ഒരു ഫുള്‍ ആക്ഷന്‍ ചിത്രമാണ് എന്നാണ് സൂചന നല്‍കുന്നത്. ഷാരൂഖ്, ജോണ്‍ എബ്രഹാം, ദീപിക എന്നിവരുടെ ആക്ഷന്‍ രംഗങ്ങള്‍ ട്രെയിലറിലുണ്ട്. 

പഠാൻ പ്രദർശിപ്പിച്ചാൽ തിയേറ്റർ കത്തിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

ഒരു ദിവസം മുന്‍പേ മുന്‍കൂര്‍ ബുക്കിംഗ് തുടങ്ങി; റെക്കോഡ് ഇട്ട് കളക്ഷന്‍ നേടി ഷാരൂഖിന്‍റെ പഠാന്‍

click me!