വിജയ് പോലും ഇല്ല പട്ടികയില്‍; ഷാരൂഖിനൊപ്പം 2023ലെ ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ ഈ മലയാളി നടി.!

Published : Nov 22, 2023, 01:32 PM IST
വിജയ് പോലും ഇല്ല പട്ടികയില്‍; ഷാരൂഖിനൊപ്പം 2023ലെ ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ ഈ മലയാളി നടി.!

Synopsis

ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകളായ പഠാനും, ജവാനുമാണ് ഷാരൂഖിന് ഈ സ്ഥാനം നേടി കൊടുത്തിരിക്കുന്നത്. 

മുംബൈ: ഐഎംഡിബിയുടെ 2023ലെ ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. ഷാരൂഖ് ഖാനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകളായ പഠാനും, ജവാനുമാണ് ഷാരൂഖിന് ഈ സ്ഥാനം നേടി കൊടുത്തിരിക്കുന്നത്. 

ഐഎംഡിബി പേജ് വ്യൂ അടിസ്ഥാനമാക്കിയാണ് വര്‍ഷത്തിലും ഐഎംഡിബി സ്റ്റാര്‍ റാങ്കിംഗ് നിർണ്ണയിക്കുന്നത്. 
ആലിയ ഭട്ട്, ദീപിക പദുക്കോൺ എന്നിവരാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത്. ഓസ്‌കാർ അവാര്‍ഡ് നേടിയ  ആർആർആർ സിനിമ, നെറ്റ്ഫ്ലിക്സ്  ആക്ഷന്‍ ത്രില്ലര്‍ സിനിമ ഹാർട്ട് ഓഫ് സ്റ്റോൺ, കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനിയി എന്നീ ചിത്രങ്ങളാണ് ആലിയയ്ക്ക് രണ്ടാം സ്ഥാനം കിട്ടാന്‍ കാരണമാക്കിയത്.

പഠാനിലെ വേഷത്തില്‍ തിളങ്ങിയ ദീപിക, ജവാനിലും ഒരു എക്സറ്റന്‍റ് ക്യാമിയോ റോളില്‍ എത്തിയിരുന്നു. ഈ ചിത്രങ്ങളുടെ വന്‍ വിജയം ഐഎംഡിബിയുടെ 2023ലെ ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ ദീപികയെ മൂന്നാമത് എത്തിച്ചു. 

വാമിഖ ഗബ്ബിയാണ് നാലാം സ്ഥാനത്ത്. ഖുഫിയ, ജൂബിലി, കാലി ജോട്ട, മോഡേൺ ലവ് ചെന്നൈ എന്നിവയിലൂടെയാണ് മലയാളത്തിലെ ഹിറ്റ് ചിത്രം ഗോദയിലെ നായികയായിരുന്ന വാമിഖ ഗബ്ബി ശ്രദ്ധേയ ആയത്. ഇത് ആദ്യമായാണ് താരം  ഐഎംഡിബിയുടെ ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുന്നത്. 

നയന്‍താരയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ജവാനിലെ പ്രകടനമാണ് നയന്‍സിനെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് പട്ടിക ഐഎംഡിബി പുറത്തുവിട്ടത്. തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ആദ്യത്തെ പത്തില്‍ നയന്‍താരയ്ക്ക് പുറമേ പത്താം സ്ഥാനത്ത് വിജയ് സേതുപതിയും ഉണ്ട്.

ഐഎംഡിബിയുടെ 2023ലെ ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടിക ഇങ്ങനെയാണ്. 

1.ഷാറൂഖ് ഖാൻ
2.ആലിയ ഭട്ട്
3.ദീപിക പദുക്കോൺ
4.വാമിഖ ഗബ്ബി
5.നയൻതാര
6.തമന്ന ഭാട്ടിയ
7.കരീന കപൂർ ഖാൻ
8.ശോഭിത ധൂളിപാല
9.അക്ഷയ് കുമാർ
10. വിജയ് സേതുപതി

ഇനി ലോകേഷ് പടത്തില്‍ അഭിനയിക്കില്ല; അഭിനയിക്കണമെങ്കില്‍ ആ റോള്‍ തരണമെന്ന് മന്‍സൂര്‍ അലി ഖാന്‍.! 

ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നോ? ബോളിവുഡില്‍ ചൂടേറിയ ചര്‍ച്ച, വിഷയമായി പുതിയ പോസ്റ്റ്.!

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ