സംഭവത്തില്‍ തനിക്കെതിരെ ലോകേഷ് പ്രസ്താവന ഇറക്കിയത് തന്നോട് ഒരു വാക്ക് ചോദിക്കാതെയാണ്. അതില്‍ നിരാശയുണ്ട്.
ചെന്നൈ: തൃഷയ്ക്കെതിരായ മോശം പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് കഴിഞ്ഞ ദിവസമാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍ വ്യക്തമാക്കിയത്. ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് മന്‍സൂറിന്‍റെ പ്രസ്താവന. തന്നോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ട തമിഴ് താര സംഘടനയെയും മന്‍സൂര്‍ വിമര്‍ശിച്ചു. മാപ്പു പറയാൻ തന്നോട് ആവശ്യപ്പെട്ടത് വിശദീകരണം ചോദിക്കാതെയാണെന്ന് മന്‍സൂര്‍ ആരോപിച്ചു.
നാല് മണിക്കൂറിനുള്ളില്‍ തനിക്കെതിരായ നോട്ടീസ് പിന്‍വലിക്കണമെന്നും മന്‍സൂര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ താന്‍ നിയമ നപടിയിലേക്ക് കടക്കുമെന്നും നടന്‍ പറഞ്ഞത്. തന്നെ വിമര്‍ശിച്ച ലിയോ ചിത്രത്തിന്‍റെ സംവിധായകന്‍ ലോകേഷ് കനകരാജിനെതിരെയും മന്‍സൂര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
സംഭവത്തില്‍ തനിക്കെതിരെ ലോകേഷ് പ്രസ്താവന ഇറക്കിയത് തന്നോട് ഒരു വാക്ക് ചോദിക്കാതെയാണ്. അതില്‍ നിരാശയുണ്ട്. ഇനി ലോകേഷ് ചിത്രത്തില്‍ അഭിനയിക്കില്ല. ലീഡ് റോളില്‍ വിളിച്ചാല്‍ മാത്രമേ ലോകേഷ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകൂവെന്നും മന്‍സൂര്‍ അലി ഖാന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
അതേ സമയം സ്ത്രീവിരുദ്ധ പരാമർശത്തില്‍ മൻസൂർ അലി ഖാനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾ ചുമതിയാണ് കേസെടുത്തത്. നടനെതിരെ കേസെടുക്കാൻ ദേശീയ വനിത കമ്മീഷൻ, തമിഴ്നാട് ഡിജിപിക്ക് നിർദേശം നൽകിയിരുന്നു.
നടൻ മന്‍സൂര്‍ അലിഖാൻ തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി നടി തൃഷ രംഗത്ത് എത്തിയത് വലിയ വാര്‍ത്ത പ്രധാന്യമാണ് നേടിയത്. തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞത്. പിന്നാലെ സിനിമ രംഗത്തെ പ്രമുഖര്‍ തൃഷയെ പിന്തുണച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു.
അതേ സമയം ലിയോ നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. "നടന്‍ മന്‍സൂര്‍ അലി ഖാന്‍റെ ബഹുമാനമില്ലാത്ത സംസാരം ഞങ്ങളില്‍ നടുക്കം ഉളവാക്കി. ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല. ബഹുമാനത്തെക്കുറിച്ചും തുല്യതയെക്കുറിച്ചുമുള്ള ഞങ്ങളുടെ പ്രഖ്യാപിത മൂല്യങ്ങള്‍ക്ക് തികച്ചും വിരുദ്ധവുമാണ് അത്. ഞങ്ങള്‍ ഏകകണ്ഠമായി ഇതിനെ അപലപിക്കുന്നു", സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയുടെ കുറിപ്പ് ഇപ്രകാരമാണ്.

ചുവന്ന ബിക്കിനിയില്‍ കടലില്‍ വഞ്ചി തുഴഞ്ഞ് ഗ്ലാമറസായി റിമ - ചിത്രങ്ങള്‍ വൈറല്‍.!
