വിജയഭേരി മുഴക്കി 'പഠാൻ'; ഷാരൂഖ്- ആറ്റ്ലീ ചിത്രം 'ജവാന്റെ' ഷൂട്ടിം​ഗ് പുനഃരാരംഭിക്കുന്നു

Published : Jan 28, 2023, 04:25 PM ISTUpdated : Jan 28, 2023, 04:32 PM IST
വിജയഭേരി മുഴക്കി 'പഠാൻ'; ഷാരൂഖ്- ആറ്റ്ലീ ചിത്രം 'ജവാന്റെ' ഷൂട്ടിം​ഗ് പുനഃരാരംഭിക്കുന്നു

Synopsis

പ്രേക്ഷക- നിരൂപക പ്രശംസകൾക്ക് ഒപ്പം ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് പഠാൻ നേടുന്നത്.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ പഠാൻ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആക്ഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ ആയിരുന്നു പ്രേക്ഷകർ കാത്തിരുന്നത്. ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചില്ല എന്ന വിവരങ്ങളാണ് പഠാന്റെ റിലീസ് ദിനം മുതൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷക- നിരൂപക പ്രശംസകൾക്ക് ഒപ്പം ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് പഠാൻ നേടുന്നത്. ഈ അവസരത്തിൽ ഷാരൂഖ് നായകനായി എത്തുന്ന ജവാന്റെ പുതിയ അപ്ഡേറ്റുകൾ പുറത്തുവരികയാണ്. 

ജവാന്റെ ഷൂട്ടിം​ഗ് പുനഃരാരംഭിക്കുന്നു എന്നാണ് പുതിയ വിവരം. ഫെബ്രുവരി ഒന്ന് മുതൽ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ആരംഭിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വരാനിരിക്കുന്ന ഷൂട്ടിംഗ് ഷെഡ്യൂളിൽ നടി സന്യ മൽഹോത്രയും ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. തമിഴിലെ പ്രമുഖ സംവിധായകൻ ആറ്റ്ലീയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

നയൻതാരയാണ് ജവാനിൽ നായികയായി എത്തുന്നത്. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ആറ്റ്ലീയുടെയും നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാൻ. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്.

'ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതിൽ സന്തോഷം'; കാർത്തിക് സുബ്ബരാജിന് മമ്മൂട്ടിയുടെ മറുപടി

'ജവാന്റെ' ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് തീയതി 2023 ജൂണ്‍ രണ്ട് ആണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

7 പേർ വട്ടം കൂടിയിരിക്കുന്നതാണോ പ്രൊമോഷൻ? എ​ഗ്രിമെന്റിൽ അക്കാര്യം ഉണ്ട്, പക്ഷേ..; നിലപാടറിയിച്ച് അനൂപ് മേനോൻ
ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; ​ഗ്രാന്റ് ഓഡിയോ ലോഞ്ച് 24ന്, മുഖ്യാതിഥിയായി ദിലീപ്