Asianet News MalayalamAsianet News Malayalam

'ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതിൽ സന്തോഷം'; കാർത്തിക് സുബ്ബരാജിന് മമ്മൂട്ടിയുടെ മറുപടി

മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നൻപകൽ നേരത്ത് മയക്കം.

actor mammootty reply to karthik subbaraj for nanpakal nerathu mayakkam review
Author
First Published Jan 28, 2023, 3:43 PM IST

ൻപകൽ നേരത്ത് മയക്കത്തെ പ്രശംസിച്ച് കൊണ്ടുള്ള സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ ട്വീറ്റിന് മറുപടിയുമായി മമ്മൂട്ടി.'ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതിൽ സന്തോഷം. നന്ദി', എന്നായിരുന്നു കാർത്തിക്കിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ട് മമ്മൂട്ടി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രം​ഗത്തെത്തിയത്. 

രണ്ട് ദിവസം മുൻപായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം തമിഴ് നാട്ടിൽ റിലീസ് ചെയ്തത്. കേരളത്തിലേത് പോലെ തന്നെ മികച്ച പ്രതികരണമാണ് തമിഴ്നാട്ടിലും മമ്മൂട്ടി ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് പ്രശംസയുമായി കാർത്തിക് സുബ്ബരാജും രം​ഗത്തെത്തിയത്. 

"നന്‍പകല്‍ നേരത്ത് മയക്കം വളരെ മനോഹരവും പുതുമയുള്ളതുമായ അനുഭവമാണ്. മമ്മൂട്ടി സാര്‍ ഗംഭീരമായി. ലിജോയുടെ ഈ മാജിത് തിയറ്ററുകളില്‍ മിസ് ചെയ്യരുതേ. ലിജോയ്ക്കും മറ്റെല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും കൈയടികള്‍", എന്നാണ് കാര്‍ത്തിക് സുബ്ബരാജിന്‍റെ ട്വീറ്റ് ചെയ്തിരുന്നത്. 

മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. ‌രമ്യ പാണ്ഡ്യന്‍, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ദീപു എസ് ജോസഫ്, ലിജോ  ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ് ഹരീഷ് ആണ്. ജനുവരി 19 ന് ആയിരുന്നു ചിത്രത്തിന്റെ കേരളത്തിലെ റിലീസ്.  കേരളത്തിനൊപ്പം ജിസിസി, യുഎസ്, കാനഡ എന്നിവിടങ്ങളിലെല്ലാം ചിത്രം പ്രദര്‍ശനം ആരംഭിച്ചിരുന്നു.

'പടം സൂപ്പറാ ഇരുക്ക്'; 'നൻപകൽ നേരത്ത് മയക്കം' ഏറ്റെടുത്ത് തമിഴ് പ്രേക്ഷകർ, പ്രതികരണങ്ങൾ

Follow Us:
Download App:
  • android
  • ios