
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായികനായി എത്തുന്ന ചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'പഠാൻ'. ചിത്രത്തിന്റേതായി പുറത്തുവന്ന പ്രമോഷണൽ മെറ്റീരിയലുകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ പഠാനിലെ ആദ്യഗാനമാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ചാ വിഷയം. ഗാനരംഗത്ത് ദീപിക ധരിച്ച കാവി നിറമുള്ള ബിക്കിനിയുടെ പേരിലാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. പിന്നാലെ ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങൾ ഉയരുകയും സിനിമയ്ക്ക് എതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ച് ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഏത് രീതിയിൽ ഉള്ളതാണ് പഠാൻ സിനിമ എന്ന ആരാധകന്റെ ചോദ്യത്തിന് 'പഠാന്‍ ആക്ഷന്‍ സ്വഭാവത്തില്‍ ദേശഭക്തിയുണര്‍ത്തുന്ന ചിത്രമാണ്', എന്നാണ് ഷാരൂഖ് ഖാൻ നൽകിയ മറുപടി. പഠാന്റെ പ്രചാരണാർത്ഥം നടന്ന ചോദ്യോത്തര സെക്ഷനിൽ ആയിരുന്നു ഷാരൂഖിന്റെ മറുപടി. അതേസമയം, ചക്ദേ ഇന്ത്യ, സ്വദേശ് പോലുള്ള ചിത്രങ്ങള്‍ എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന ആരാധകന്‍റെ ചോദ്യത്തിന് 'അതൊക്കെ ചെയ്തതല്ലേ, എത്ര തവണ ചെയ്യണം' എന്ന് തിരിച്ചു ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് പഠാനെതിരെ മുംബൈ പൊലീസ് കേസെടുത്തത്. ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയാണ് പരാതിക്കാരൻ. ചിത്രം ഹിന്ദുത്വത്തെ അപമാനിക്കുന്നു എന്നതാണ് പരാതി. ചിത്രം വിലക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉലമ ബോർഡും രംഗത്ത് എത്തിയിട്ടുണ്ട്. മുസ്ലീങ്ങൾക്കിടയിലെ പത്താൻ വിഭാഗത്തെ സിനിമ അപമാനിക്കുന്നുവെന്നാണ് ആരോപണം. മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലിയാണ് സിനിമയെ രാജ്യമൊട്ടാകെ വിലക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
'രഞ്ജിത്തിന്റെ മടമ്പിത്തരത്തിനെതിരെ ഉള്ള പ്രതിഷേധം'; കൂവിയും കുരച്ചും ഹരീഷ് പേരടി- വീഡിയോ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ