പ്രശാന്ത് മുരളിയും ഉണ്ണിരാജയും പ്രധാന കഥാപാത്രങ്ങളായി 'വയസ് എത്രയായി മുപ്പത്തി......?'

Published : Dec 18, 2022, 06:09 PM IST
പ്രശാന്ത് മുരളിയും ഉണ്ണിരാജയും പ്രധാന കഥാപാത്രങ്ങളായി 'വയസ് എത്രയായി മുപ്പത്തി......?'

Synopsis

പപ്പൻ നരിപ്പറ്റയാണ് ചിത്രത്തിന്റെ സംവിധാനം.

പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വയസ് എത്രയായി മുപ്പത്തി......?'. 'കോട്ടപ്പുറത്തെ കൂട്ടുകുടുംബം', 'മലബാറിൽ നിന്നൊരു മണിമാരൻ', 'ജ്വലനം' , 'കരിങ്കണ്ണൻ', എന്നീ ചിത്രങ്ങൾക്കു ശേഷം പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുർണ്ണമായും നർമ്മ മുഹുർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. പ്രശാന്ത് മുരള , ഉണ്ണി രാജ, നസീർ സംക്രാന്തി, രമ്യ സുരേഷ്, മഞ്ജു പത്രോസ്, എന്നിവരും വി ഫോർ കോമഡി ഷോയിലൂടെ ശ്രദ്ധേയരായ നാലു താരങ്ങളും പപ്പൻ നരിപ്പറ്റിയുടെ ചിത്രത്തിൽ അണിനിരക്കുന്നു.

വളരെ കൗതുകകരമായ അവതരണവും ആശയവുമാണ് ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നതെന്ന് സംവിധായകനായ പപ്പൻ നരിപ്പറ്റ പറഞ്ഞു. വളരെ ആർഭാടമായി കല്യാണം നടത്തി വിവാഹബന്ധം പിരിഞ്ഞരെ ശപിച്ചു കൊണ്ടും നാൽപ്പതു വയസ്സു കഴിഞ്ഞിട്ടാം പെണ്ണ് കിട്ടാത്തവർക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടുമാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. സമീർ ജിബ്രാനാണ് ഛായാഗ്രാഹകൻ. കഥക്ക് ഫൈസൽ കാരങ്ങാട്ട് തിരക്കഥ രചിക്കുന്നു.

ഷിജു യു സി യാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നോ ലിമിറ്റ് സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ ഡിസൈനർ - സുഗുണേഷ് കുറ്റിയിൽ. പ്രൊഡക്ഷൻ കൺട്രോളർ- പ്രേംകുമാർ പറമ്പത്ത്.  തികച്ചും പുതുമയാർന്ന വിവാഹ വിഷയം ചർച്ച ചെയ്യുന്ന ഈ ചിത്രം ജനുവരി മദ്ധ്യത്തിൽ തുടങ്ങും. വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം  പൂര്‍ത്തിയാക്കുക. മൈസൂരും ലൊക്കേഷനാണ്.

കൈതപ്രത്തിന്റെ  വരികൾക്ക് ഷിബു സുകുമാരൻ  ഈണം പകരുന്ന ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത്  നാരായണൻ പന്തിരിക്കര ആണ്. മേക്കപ്പ് -ജിത്തു പയ്യന്നൂർ.  കോസ്റ്റ്യും - ഡിസൈൻ - ഇന്ദ്രൻസ് ജയൻ. പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.

Read More: 'കാപ്പ എത്തുന്നു', സെൻസറിംഗ് കഴിഞ്ഞു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ലക്ഷ്മി പ്രിയക്കും വനിതാ എസ്ഐക്കും എതിരെ അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്
'കലാം സാറെ കണ്ടപ്പോൾ അസ്ട്രോണമി പഠിക്കണം, സ്‌പേസിൽ പോകണമെന്നൊക്കെ വെറുതെ അവൻ തട്ടി വിട്ടു..'; കാളിദാസിനെ കുറിച്ച് ജയറാം