
മുംബൈ: ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ ഷാരൂഖ് ഖാന്‍ നായകനാകുന്ന പഠാന്‍ ഒടിടിയിലും എത്തി. മാര്‍ച്ച് 22 അര്‍ദ്ധരാത്രിമുതലാണ് പഠാന്‍ ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങിയത്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക് പതിപ്പുകളും സ്ട്രീം ചെയ്യുന്നുണ്ട്.
പഠാന്‍ സിനിമ തീയറ്ററില്‍ കാണിക്കുമ്പോള്‍ ഇല്ലാത്ത ചില സീനുകള്‍ കൂട്ടിച്ചേര്‍ത്ത് എക്സറ്റന്‍റഡ് പതിപ്പായാണ് പഠാന്‍ എത്തിയിരിക്കുന്നത്. ട്വിറ്ററില്‍ ഷാരൂഖ് ആരാധകര്‍ ഈ കൂട്ടിച്ചേര്‍ത്ത രംഗങ്ങളുടെ ആവേശത്തിലാണ്. അതില്‍ തന്നെ ഷാരൂഖിനെ ക്രൂരമായി റഷ്യന്‍ ജയിലില്‍ ടോര്‍ച്ചര്‍ ചെയ്യുന്ന രംഗങ്ങള്‍ അടക്കം കൂട്ടിച്ചേര്‍ത്ത രംഗങ്ങളില്‍ ഉണ്ട്.
ചില ആരാധകര്‍ അധികമായി ചേര്‍ത്ത രംഗങ്ങള്‍ കൃത്യമായി കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്. ഇത് ഇങ്ങനെയാണ്.
1. വിമാനത്തില്‍ ഡിംപിള്‍ കപാഡിയ പഠാനെക്കുറിച്ച് സഹപ്രവര്‍ത്തകനോട് ചര്‍ച്ച ചെയ്യുന്ന രംഗം
2. റഷ്യന്‍ ജയിലില്‍ പഠാന്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു.
3. തന്‍റെ ഏജന്‍സിയിലേക്ക് പഠാന്‍ വില്ലനെ പിടികൂടാനുള്ള പുതിയ തന്ത്രങ്ങളുമായി തിരിച്ചെത്തുന്നു
4. ദീപികയുടെ ക്യാരക്ടറിനെ ചോദ്യം ചെയ്യുന്നു.
ഇവയാണ് കൂട്ടിച്ചേര്‍ക്കപ്പെട്ട രംഗങ്ങള്‍. നേരത്തെ തന്നെ ഒടിടി റിലീസ് സമയത്ത് ചിത്രത്തില്‍ ചില രംഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ഇടംപിടിച്ച ചിത്രമാണ് പഠാന്‍. ബോളിവുഡിന്‍റെ സമീപകാല ചരിത്രത്തില്‍ ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ ലഭിച്ച ചിത്രവും. എന്നാല്‍ തിയറ്ററുകളില്‍ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം ഒടിടിയില്‍ എത്തിയപ്പോഴും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. #PathaanOnPrime എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിട്ടുമുണ്ട്.
വൈഡ് റിലീസിന്‍റെ ഇക്കാലത്ത് തിയറ്ററിലെ പ്രദര്‍ശനകാലം ഏറെക്കുറെ അപ്രസക്തമാണ്. വന്‍ ഇനിഷ്യലും ആദ്യ രണ്ടാഴ്ചക്കാലത്തെ കളക്ഷനുമാണ് നിര്‍മ്മാതാക്കളും പ്രധാനമായി നോക്കാറ്. എന്നാല്‍ റിലീസിന്‍റെ 50-ാം ദിനത്തിലും 20 രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. നാല് വര്‍ഷത്തിനിപ്പുറമാണ് ഷാരൂഖ് ഖാന്‍ നായകനായ ഒരു ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍, സീറോ എന്ന ചിത്രത്തിന്‍റെ റിലീസിനു പിന്നാലെ കരിയറില്‍ ഒരു ഇടവേള എടുക്കാന്‍ ഷാരൂഖ് ഖാന്‍ തീരുമാനിക്കുകയായിരുന്നു. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
'ആറാട്ട് വര്‍ക്ക് ആയില്ല, ട്രോള്‍ ചെയ്യപ്പെടുന്നെന്ന് മമ്മൂക്കയോട് പറഞ്ഞു'; മമ്മൂട്ടി നല്‍കിയ മറുപടി
'ജവാന്റെ' വരവ് വെറുതെ ആകില്ല, ഷാരൂഖിനൊപ്പം പോരടിക്കാൻ ഈ താരം, പ്രതീക്ഷകളേറ്റി ആറ്റ്ലി ചിത്രം