'വിജയ് ഭക്ഷണം തന്നു, നയൻതാരയ്‍ക്കൊപ്പം സിനിമ കണ്ടു', 'ജവാൻ' പൂര്‍ത്തിയാക്കി ഷാരൂഖ്

Published : Oct 08, 2022, 04:12 PM IST
'വിജയ് ഭക്ഷണം തന്നു, നയൻതാരയ്‍ക്കൊപ്പം സിനിമ കണ്ടു', 'ജവാൻ' പൂര്‍ത്തിയാക്കി ഷാരൂഖ്

Synopsis

'ജവാൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ രസകരമായ ഓര്‍മകള്‍ പങ്കുവെച്ച് ഷാരൂഖ് ഖാൻ.

അറ്റ്‍ലീ സംവിധാനം ചെയ്യുന്ന 'ജവാൻ' എന്ന ചിത്രമാണ് ഷാരൂഖ് ഖാൻ അഭിനയിച്ച് പൂര്‍ത്തിയാക്കിയിരിക്കുന്നത്. നയൻതാരയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്‍ പ്രധാനപ്പെട്ട അതിഥി താരമായി ചിത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 'ജവാൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ രസകരമായ ഓര്‍മകള്‍ പങ്കുവയ്‍ക്കുകയാണ് ഇപ്പോള്‍ ഷാരൂഖ് ഖാൻ.

മികച്ച 30 ദിവസങ്ങള്‍. തലൈവര്‍ ഞങ്ങളുടെ സെറ്റ് സന്ദര്‍ശിച്ച് അനുഗ്രഹിച്ചു. നയൻതാരയ്‍ക്ക് ഒപ്പം സിനിമ കണ്ടു. വിജയ് ഭക്ഷണം  തന്നുവെന്നും ഇനി ചിക്കൻ 65 ഉണ്ടാക്കാൻ പഠിക്കേണ്ടതുണ്ടെന്നും ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്‍തു.

'ജവാന്റെ' ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് തീയതി 2023 ജൂണ്‍ രണ്ട് ആണ്.

ഷാരൂഖ് ഖാൻ നായകനായി ഏറ്റവും ഒടുവില്‍ ഒരു ചിത്രം റിലീസ് ചെയ്‍തത് 2018ലാണ്. 'സീറോ'യായിരുന്നു ഷാരൂഖ് ഖാൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ചിത്രം തിയറ്ററില്‍ വൻ പരാജയമായിരുന്നു. തുടര്‍ന്ന് ഒരിടവേളയെടുത്ത ഷാരൂഖ് ഖാൻ ഇപ്പോള്‍ വീണ്ടും സജീവമാകുകയാണ്.

Read More: പ്രണയിനിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കാളിദാസ് ജയറാം, കമന്റുകളുമായി പാര്‍വതിയും മാളവികയും

PREV
click me!

Recommended Stories

ജനപ്രിയ നായകന്റെ വൻ വീഴ്‍ച, കേസില്‍ കുരുങ്ങിയ ദിലീപിന്റെ സിനിമാ ജീവിതം
ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം