'വീട്ടിലെ കുസൃതിക്കാരൻ കുട്ടി ആര്?', കിടിലൻ മറുപടിയുമായി ഷാരൂഖ് ഖാൻ

Published : Dec 17, 2022, 06:43 PM IST
'വീട്ടിലെ കുസൃതിക്കാരൻ കുട്ടി ആര്?', കിടിലൻ മറുപടിയുമായി ഷാരൂഖ് ഖാൻ

Synopsis

ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് ഷാരൂഖ് ഖാൻ.  

'പഠാൻ' എന്ന ചിത്രത്തിനായി ഷാരൂഖ് ഖാൻ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 'പഠാൻ' ഷാരൂഖ് ഖാന്റെ വൻ തിരിച്ചുവരവ് ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധാനം. ഇപ്പോഴിതാ ഷാരൂഖ് ഖാൻ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് പറഞ്ഞ മറുപടികളാണ് ചര്‍ച്ചയാകുന്നത്.

കുടുംബത്തിലെ കുസൃതിക്കാരനായ കുട്ടി ആരാണ് എന്ന് ട്വിറ്ററിലെ ക്വസ്റ്റ്യൻ ആൻഡ് ആൻസര്‍ സെഷനില്‍ ഒരു ആരാധകൻ ചോദിച്ചപ്പോള്‍ അത് താനാണെന്നാണ് എനിക്ക് തോന്നുവെന്നായിരുന്നു ഷാരൂഖിന്റെ മറുപടി. രജനികാന്തിന് ഒപ്പം സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് അത് ഒരു അംഗീകാരമാണെന്നും മറ്റൊരു ട്വീറ്റിന് മറുപടിയായി 'അവതാര്‍' ആണ് ഇപ്പോള്‍ എക്സൈറ്റ് ചെയ്യിക്കുന്നതെന്നും  ഷാരൂഖ് പറഞ്ഞു. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രമായുണ്ട്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. 2023 ജനുവരി 25നാണ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഷാരൂഖ് ഖാൻ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം 'ജവാനാണ്.' അറ്റ്‍ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് ഷാരൂഖ് ഖാൻ ചിത്രത്തില്‍ നായികയായ നയന്‍താരയുടെയും കഥാപാത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ്  2023 ജൂണ്‍ രണ്ടിന് ആണ്.

ഷാരൂഖ് ഖാൻ നായകനായി ഏറ്റവും ഒടുവില്‍ ഒരു ചിത്രം റിലീസ് ചെയ്‍തത് 2018ലാണ്. 'സീറോ'യായിരുന്നു ഷാരൂഖ് ഖാൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ചിത്രം തിയറ്ററില്‍ വൻ പരാജയമായിരുന്നു. തുടര്‍ന്ന് ഒരിടവേളയെടുത്ത ഷാരൂഖ് ഖാൻ ഇപ്പോള്‍ വീണ്ടും സജീവമാകുകയാണ്.

Read More: മുറുക്കി ചുവന്ന് ബോള്‍ഡ് ലുക്കില്‍ അനശ്വര രാജൻ- വീഡിയോ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ശ്രീക്കുട്ടൻ വെള്ളായണിയായി 'അതിരടി'യിൽ ടൊവിനോ; ക്യാരക്ടർ പോസ്റ്റർ പുറത്ത്
'ആണുങ്ങൾക്കിപ്പോൾ ബസിൽ കയറാൻ പേടി, വല്ലാത്ത സാഹചര്യം'; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുട്യൂബർ