ആരാധകരുടെ പുറത്ത് ഷാരൂഖിന്റെ ചിത്രം, വീഡിയോ പങ്കുവെച്ച് നന്ദിയുമായി നടൻ

Published : Sep 09, 2023, 04:37 PM IST
ആരാധകരുടെ പുറത്ത് ഷാരൂഖിന്റെ ചിത്രം, വീഡിയോ പങ്കുവെച്ച് നന്ദിയുമായി നടൻ

Synopsis

ഷാരൂഖ് ഖാൻ ആരാധകരുടെ ഒരു വീഡിയോ പങ്കുവെച്ചു.  

ജവാന്റ വിജയത്തിളക്കത്തിലാണ് ഷാരൂഖ് ഖാൻ. ലോകമെമ്പാടുമുള്ള ആരാധകര്‍ ജവാന്റെ വിജയമാഘോഷിക്കുകയാണ്. ഷാരൂഖ് ഖാൻ എല്ലാവര്‍ക്കും നന്ദി പറഞ്ഞും എത്തുന്നു. കുറച്ച് ആരാധകൻ അവരുടെ പുറത്ത് ഷാരൂഖിന്റെ ചിത്രം വരച്ചതാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഹൈദരാബാദില്‍ നിന്നുള്ള ആരാധകരാണ് ഷാരൂഖിന്റെ ചിത്രം വരച്ച് പ്രിയ നടനോടുള്ള സ്‍നേഹം വ്യക്തമാക്കുന്നത്. ഇപ്പോള്‍ ഷാരൂഖ് ഖാൻ ആ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഹൈദരാബാദിന് ഒരുപാട് നന്ദി എന്ന് പറയുകയാണ് ഷാരൂഖ് ഖാൻ. എല്ലാവരോടും സ്‍നേഹം ഉണ്ടെന്നും ആരോഗ്യമുണ്ടായിരിക്കട്ടേയെന്നും താരം എഴുതിയിരിക്കുന്നു.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയാണ് ഷാരൂഖിന്റെ ജവാൻ സംവിധാനം ചെയ്‍തിരിക്കുന്നത്. അറ്റിലിയുടെ മാസ്റ്റര്‍പീസാണ് ചിത്രമെന്നാണ് അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാൻ നിറഞ്ഞുനില്‍ക്കുന്നു ജവാനിലെന്നുമായിരുന്നു ആദ്യ പ്രതികരണങ്ങള്‍. ഷാരൂഖ് ഖാനും നയൻതാരയും ആക്ഷൻ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതാദ്യമായിട്ടാണ് അറ്റ്‍ലിയുടെ സംവിധാനത്തില്‍ ഒരു ചിത്രത്തില്‍ ഷാരൂഖ് ഖാൻ നായകനാകുന്നത്. അറ്റ്‍ലിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രമായതിനാല്‍ ജവൻ വൻ ഹിറ്റാകും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ടെങ്കിലും ചിത്രം എല്ലാത്തരം പ്രേക്ഷകര്‍ക്കും അത്ര ഇഷ്‍ടപ്പെടുന്നില്ല എന്നും ചില പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വില്ലൻ വേഷത്തില്‍ വിജയ് സേതുപതി ചിത്രത്തില്‍ പതിവുപോലെ തിളങ്ങിയിട്ടുണ്ട്. തമിഴ് പശ്ചാത്തലത്തിലുള്ള മാസ് ആക്ഷൻ സിനിമയായ ജവാനില്‍ നായകനായി ഷാരൂഖ് ഖാൻ യോജിക്കുന്നില്ല എന്ന് ചില പ്രേക്ഷകരെങ്കിലും അഭിപ്രായപ്പെടുന്നു. ഹിന്ദിയില്‍ ഷാരൂഖ് ഖാന്റെ ജവാൻ സിനിമ എങ്ങനെയാണ് സ്വീകരിക്കപ്പെടുക എന്ന് കൃതമായി മനസിലാക്കാൻ വരും ദിവസങ്ങള്‍ കാത്തിരിക്കണം. എന്തായാലും നല്ല പ്രചാരണമായിരുന്നു ഷാരൂഖ് ചിത്രത്തിന് നടത്തിയത്.

Read More: ബേബി സര്‍പ്രൈസ് ഹിറ്റ്, വിജയ്‍യുടെ സഹോദരൻ ആനന്ദ് ദേവെരകൊണ്ടയ്‍ക്ക് ഇനി ഗാം ഗാം ഗണേശ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'
സൂര്യ - ജിത്തു മാധവൻ ചിത്രം സൂര്യ 47 ആരംഭിച്ചു, നായികയായി നസ്രിയ