ഒന്നന്നര വരവിനായി ഷാജി കൈലാസ് ചിത്രം, ഒപ്പം ഏഴ് ആക്ഷൻ കൊറിയോഗ്രാഫേഴ്‍സും

Published : Feb 03, 2026, 10:13 AM IST
Shaji Kailas

Synopsis

ജോജു ജോര്‍ജ്ജാണ് ചിത്രത്തിലെ നായകൻ.

സിനിമയുടെ വാണിജ്യ ഘടകത്തെ ഏറെ സഹായിക്കുന്ന ഘടകമാണ് ആക്ഷൻൻ. മികച്ച ആക്ഷനു കൾ പ്രേക്ഷകർക്ക് എന്നും കൗതുകവും. ആവേശവും പകരുന്നു. ആക്ഷൻ സിനിമകൾ ഒരുക്കുവാൻ സമർത്ഥരായ നിരവധി സംവിധായകരും നമുക്കുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് ഷാജി കൈലാസ്. മലയാളത്തിലെ മുൻ നിരതാരങ്ങളെ അണിനിരത്തി നിരവധി മികച്ച ആക്ഷൻ ത്രില്ലർ സിനിമകൾ ഒരുക്കി പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്വാധീനം നേടിയ സംവിധായകനാണ് ഷാജി കൈലാസ്. ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രമാണ് വരവ്.

ജോജു ജോർജിനെ നായകനാക്കി ഏ.കെ. സാജന്റെ തിരക്കഥയിൽ ഒരുക്കുന്ന ഈ ചിത്രവും ആക്ഷൻ ത്രില്ലർ തന്നെയാണ്. പ്ലാന്റർമാർക്കിടയിലെ കിടമത്സരങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ അര ഡസനിലേറെ ആക്ഷനുകളാണുള്ളത്. 'ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലെ ഓരോ ആക്ഷനുകളും . ഒരുക്കുന്നത് വ്യത്യസ്ഥരായ കോറിയോ ഗ്രാഫേഴ്മ്പാണ്. സ്റ്റണ്ട് സെൽവ,, ഫീനിക്സ് പ്രഭു, രാജശേഖരൻ, മാഫിയാ ശശി, കലൈ കിംഗ്സ്റ്റൺ. തപസ്സി, ജാക്കി ജാൻസൺ എന്നിങ്ങനെ ഏഴു ആക്ഷൻ കോറിയാ ഗ്രാഫേഴ്സ് ആണ് ഈ ചിത്രത്തിനു വേണ്ടി ആക്ഷൻ ഒരുക്കിയിരിക്കുന്നത്.ഇനിയും രണ്ടു പേർ കൂടി ഈ ചിത്രത്തിനു വേണ്ടി പങ്കെടുക്കുന്നുണ്ടന്ന് അണിയറ പ്രവര്ത്തകര് വ്യക്തമാക്കി.

വലിയ താരനിരയുടെ അകമ്പടിയോടെ .വലിയ മുതൽ മുടക്കിൽ ഒരുക്കുന്ന ഈ ചിത്രം ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്നു. കോ - പ്രൊഡ്യൂസർ - ജോമി ജോസഫ്, മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ്. ബാബുരാജ്,ദീപക് പറമ്പോൾ, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം - എസ്. ശരവണൻ. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, കലാസംവിധാനം സാബു റാം ,മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ- സമീറ സനിഷ്., സ്റ്റിൽസ് - ഹരി തിരുമല. ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്. മൂന്നാർ,കാന്തല്ലൂർ, തേനി, മുണ്ടക്കയം,. കോട്ടയം എന്നിവിടങ്ങളിലായി ട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജൂനിയർ ആർട്ടിസ്റ്റായി ഞാനുണ്ടെന്ന് അവർ പ്രചരിപ്പിച്ചു; വിഷ്വലുകൾ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തി..; വെളിപ്പെടുത്തി പ്രിയ വാര്യർ
ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അത്; എനിക്കിഷ്ടമുള്ളത് ഞാനിടും..; സൈബർ അറ്റാക്കിനെതിരെ ഐശ്വര്യ ലക്ഷ്മി