'പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസമാണ് കടുവ': സന്തോഷം പങ്കിട്ട് ഷാജി കൈലാസ്

By Web TeamFirst Published Nov 30, 2022, 6:26 PM IST
Highlights

പൃഥ്വിരാജ് മാസ് പരിവേഷത്തിൽ എത്തിയ കടുവ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുകയും ബോക്സ് ഓഫീസിൽ മിന്നും വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് 'കടുവ'. പൃഥ്വിരാജ് മാസ് പരിവേഷത്തിൽ എത്തിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുകയും ബോക്സ് ഓഫീസിൽ മിന്നും വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസം മുമ്പ് ചിത്രത്തിന്റെ സക്സസ് സെലിബ്രേഷനും നടന്നു. ഈ അവസരത്തിൽ പൃഥ്വിരാജ് തന്നിൽ പുലർത്തിയ വിശ്വാസം കൊണ്ടാണെന്ന് താൻ കടുവയിൽ എത്തിപ്പെട്ടതെന്ന് പറയുകയാണ് ഷാജി കൈലാസ്. 

നമ്മൾ ഒരുക്കിയ ചിത്രങ്ങൾ ജനങ്ങൾ സ്വീകരിക്കുന്നത് തന്നെയാണ് ഒരു സിനിമാ പ്രവർത്തകനെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരം. ആറ് വർഷത്തെ ഇടവേളക്ക് ശേഷം ഞാൻ കടുവ എന്ന ചിത്രവുമായി എത്തിയപ്പോൾ, ആ ചിത്രത്തെ സ്വീകരിച്ച നിങ്ങൾ ഓരോരുത്തരും എനിക്ക് തന്ന അംഗീകാരത്തിന്, സ്നേഹത്തിന് ഞാൻ എന്നും നന്ദിയുള്ളവനായിരിക്കുമെന്നും ഷാജി കൈലാസ് കുറിക്കുന്നു. പൃഥ്വിരാജിനൊപ്പം വീണ്ടും ഒന്നിച്ച കാപ്പക്കും, പ്രീയപ്പെട്ട മോഹൻലാലിനൊപ്പം ഒന്നിച്ച എലോണിനും നിങ്ങളുടെ ഓരോരുത്തരുടേയും സ്നേഹവും പ്രാർഥനയും പിന്തുണയും ഉണ്ടാവുമെന്ന വിശ്വാസത്തോടെ, നിങ്ങളെ രസിപ്പിക്കുന്ന കൂടുതൽ മികച്ച ചിത്രങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ശ്രമം തുടരുകയാണെന്നും സംവിധായകൻ കുറിച്ചു. 

ഷാജി കൈലാസിന്റെ വാക്കുകൾ ഇങ്ങനെ

നമ്മൾ ഒരുക്കിയ ചിത്രങ്ങൾ ജനങ്ങൾ സ്വീകരിക്കുന്നത് തന്നെയാണ് ഒരു സിനിമാ പ്രവർത്തകനെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരം. ആറ് വർഷത്തെ ഇടവേളക്ക് ശേഷം ഞാൻ കടുവ എന്ന ചിത്രവുമായി എത്തിയപ്പോൾ, ആ ചിത്രത്തെ സ്വീകരിച്ച നിങ്ങൾ ഓരോരുത്തരും എനിക്ക് തന്ന അംഗീകാരത്തിന്, സ്നേഹത്തിന് ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും. ഈ ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ, ബി ഉണ്ണികൃഷ്ണൻ എന്നിവർ നൽകിയ സ്നേഹത്തിനും അവർ പറഞ്ഞ വാക്കുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. എന്നിലേക്ക് ഈ ചിത്രമെത്തിയത് പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസം കൊണ്ടാണെന്ന് ഞാൻ തിരിച്ചറിയുന്നു..ആ വിശ്വാസത്തിനും പിന്തുണക്കും രാജുവിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ സാധിക്കില്ല.. ആ വിശ്വാസം കാത്ത് സൂക്ഷിക്കാൻ സാധിച്ചു എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ..  ഈ സിനിമ ഏറ്റവും മികച്ച രീതിയിൽ സാക്ഷാത്കരിക്കാൻ എനിക്കൊപ്പം നിന്ന ജിനു എബ്രഹാമിനും, ഇതിൽ സഹകരിച്ച ഓരോരുത്തർക്കുമുള്ള നന്ദി വാക്കുകൾ കൊണ്ട് പറഞ്ഞ് തീർക്കാൻ സാധിക്കുന്നതല്ല..  രാജുവിനൊപ്പം വീണ്ടും ഒന്നിച്ച കാപ്പക്കും, പ്രീയപ്പെട്ട മോഹൻലാലിനൊപ്പം ഒന്നിച്ച എലോണിനും നിങ്ങളുടെ ഓരോരുത്തരുടേയും സ്നേഹവും പ്രാർഥനയും പിന്തുണയും ഉണ്ടാവുമെന്ന വിശ്വാസത്തോടെ, നിങ്ങളെ രസിപ്പിക്കുന്ന കൂടുതൽ മികച്ച ചിത്രങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ശ്രമം തുടരട്ടെ...

'ശ്രീനി പഴയ ശ്രീനിയായി മാറി, നന്ദി പറയേണ്ടത് വിനീതിനോടും വിമലയോടും': സത്യന്‍ അന്തിക്കാട്

click me!