'ആശിര്‍വാദ് 30'; ഷാജി കൈലാസ്-മോഹന്‍ലാല്‍ ചിത്രത്തിന് ആരംഭം

Published : Sep 27, 2021, 09:56 AM ISTUpdated : Sep 27, 2021, 10:00 AM IST
'ആശിര്‍വാദ് 30'; ഷാജി കൈലാസ്-മോഹന്‍ലാല്‍ ചിത്രത്തിന് ആരംഭം

Synopsis

'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രം

12 വര്‍ഷത്തിന് ശേഷം ഷാജി കൈലാസ്- മോഹന്‍ലാല്‍ (Shaji Kailas- Mohanlal) കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രത്തിന് പൂജ ചടങ്ങോടെ ആരംഭം. ഈ മാസം എട്ടാം തീയതി പ്രഖ്യാപിക്കപ്പെട്ട പ്രോജക്റ്റ് ആണിത്. ആശിര്‍വാദ് സിനിമാസിന്‍റെ (Aashirvad Cinemas) ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ (Antony Perumbavoor) ആണ് നിര്‍മ്മാണം. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു (Narasimham) ആശിര്‍വാദ് സിനിമാസിന്‍റെ ലോഞ്ചിംഗ് ചിത്രം. ആശിര്‍വാദിന്‍റെ 30-ാം ചിത്രമാണ് പുതിയത്.

2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുന്‍പ് ഷാജി കൈലാസിന്‍റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. 

 

അതേസമയം പൃഥ്വിരാജിനെ നായകനാക്കി 'കടുവ' എന്ന ചിത്രം ഷാജി കൈലാസ് ആരംഭിച്ചിരുന്നു. ഏപ്രില്‍ 16ന് ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചിരുന്ന ചിത്രം പത്ത് ദിവസത്തിനു ശേഷം കൊവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമായാണ് ഇത് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ഒരുപക്ഷേ ആദ്യം പൂര്‍ത്തിയാവുക മോഹന്‍ലാല്‍ ചിത്രമായിരിക്കും. 

 

അതേസമയം പൂര്‍ത്തിയായതും നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഉള്ളതുമായ നിരവധി പ്രോജക്റ്റുകളാണ് മോഹന്‍ലാലിന്‍റേതായി പുറത്തുവരാനുള്ളത്. പ്രിയദര്‍ശന്‍റെ മരക്കാര്‍, ബി ഉണ്ണികൃഷ്‍ണന്‍റെ ആറാട്ട് എന്നിവ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയായി റിലീസ് തീയതി കാത്തിരിക്കുന്നവയാണ്. ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ദൃശ്യം 2നു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12ത്ത് മാന്‍ ചിത്രീകരണഘട്ടത്തിലും. ജീത്തുവിന്‍റെ തന്നെ മറ്റൊരു ചിത്രമായ റാം, ലൂസിഫര്‍ രണ്ടാംഭാഗമായ എമ്പുരാന്‍, ഒപ്പം തന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസും മോഹന്‍ലാലിന് പൂര്‍ത്തിയാക്കേണ്ട പ്രോജക്റ്റുകളാണ്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഭാവനയുടെ അനോമിയുടെ റിലീസ് മാറ്റി
താരത്തിനേക്കാള്‍, സംവിധായകനേക്കാള്‍ പ്രതിഫലം തിരക്കഥാകൃത്തിന്! ആ 'നി​ഗൂഢ ചിത്ര'ത്തിന്‍റെ അണിയറക്കാര്‍ ഇവര്‍