Kaduva| 'പൂക്കളര്‍ ഷര്‍ട്ടിട്ട കടുവ', പൃഥ്വിരാജിന്റെ 'കടുവ' ഷൂട്ടിംഗ് അപ്‍ഡേറ്റ്

Web Desk   | Asianet News
Published : Oct 28, 2021, 10:32 AM IST
Kaduva| 'പൂക്കളര്‍ ഷര്‍ട്ടിട്ട കടുവ', പൃഥ്വിരാജിന്റെ 'കടുവ' ഷൂട്ടിംഗ് അപ്‍ഡേറ്റ്

Synopsis

ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രം കടുവയിലാണ് പൃഥ്വിരാജ് ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

പൃഥ്വിരാജ് (Prithviraj) നായകനായി ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ചിത്രമാണ് കടുവ (Kaduva). ഷാജി കൈലാസ് (Shaji Kailas) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായക കഥാപാത്രമായ 'കടുവക്കുന്നേല്‍ കുറുവച്ചന്‍റെ' ഗെറ്റപ്പിലുള്ള പൃഥ്വിരാജിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇപോള്‍ കടുവ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടരുന്നത് സൂചിപ്പിച്ച് പുതിയൊരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.

'പൂക്കളര്‍ ഷര്‍ട്ടിട്ട കടുവ' എന്നാണ് പൃഥ്വിരാജ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.  ഏപ്രില്‍ പകുതിയോടെ ഷൂട്ടിംഗ് തുടങ്ങിയ ചിത്രം കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രണ്ടാം ആഴ്‍ച ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നു. കടുവയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടെ മോഹന്‍ലാലിനെ നായകനാക്കി 'എലോണ്‍' എന്ന ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്‍തു.  'എലോണ്‍' എന്ന മോഹൻലാല്‍ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഷാജി കൈലാസ് കടുവയുടെ രണ്ടാം ഷെഡ്യൂളിലേക്ക് കടന്നത്. 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. 

 'ആദം ജോണി'ന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്‍ജ്, മാസ്റ്റേഴ്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. ബോളിവുഡ് താരം വിവേക് ഒബ്റോയ് ഒരു പ്രധാന കഥാപാത്രമായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേന്ദ്ര കഥാപാത്രമായി മണികണ്ഠന്‍; 'രണ്ടാം മുഖം' ഒടിടിയില്‍
ചിത്രകഥപോലെ 'അറ്റ്' സിനിമയുടെ പുതിയ പോസ്റ്റർ; ഡോൺമാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13 ന്