Happy Birthday Aditi Rao Hydari|മമ്മൂട്ടിയുടെ നായികയായെത്തി, ആദ്യ മലയാള ഒടിടി ചിത്രത്തിലും താരമായി അദിതി

By Web TeamFirst Published Oct 28, 2021, 9:51 AM IST
Highlights

2007ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം സ്രിംഗാരം ആയിരുന്നു അദിതിയുടെ ആദ്യ സിനിമ. 

സിനിമാസ്വാദകരുടെ പ്രിയതാരമാണ് അദിതി റാവു ഹൈദരി(aditi rao hydari). തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ ത്രസിപ്പിച്ച് കൊണ്ടിരിക്കുന്ന അദിതിയുടെ പിറന്നാളാണ് ഇന്ന്(birthday). സിനിമയിലെ(movie) വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് അദിതിക്ക് ആശംസകളുമായി രം​ഗത്തെത്തിയത്. മോളിവുഡിൽ രണ്ട് ചിത്രങ്ങൾ മാത്രമെ ചെയ്തുള്ളൂവെങ്കിലും മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ് അദിതി. 

മമ്മൂട്ടി ചിത്രം പ്രജാപതിയിലൂടെ ആയിരുന്നു അദിതി റാവു മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. മമ്മൂട്ടിയുടെ നായിക ആയിട്ടായിരുന്നു താരമെത്തിയത്. പിന്നീട് മറ്റ് ഭാ​ഷാ ചിത്രങ്ങളിൽ തിരക്കേറിയ താരം 15 വർഷത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തി. അന്തരിച്ച സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ആയിരുന്നു തിരിച്ചുവരവ്. സിനിമയിൽ സുജാതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ ഇഷ്ടം നേടാൻ അദിതിക്ക് സാധിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഇറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഒടിടി റിലീസ് കൂടിയായിരുന്നു ഈ ചിത്രം. 

ഒരു കാവ്യം പോലെ മനോഹരമായ പ്രണയത്തിന്റെ കഥ അതിന്റേതായ തൻമയത്വത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സൂഫിയും സുജാതയിലൂടെ അദിതിക്ക് കഴിഞ്ഞു. ചിത്രത്തിലെ ​ഗാനങ്ങൾക്കും വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. 'ഹേയ് സിനാമിക' എന്ന  ബ്രിന്ദ മാസ്റ്റര്‍ ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ ​നായികയായും അദിതി തിളങ്ങി. അഭിനേത്രിക്ക് പുറമെ നല്ലൊരു ഗായിക കൂടിയാണ് അദിതി റാവു. 

Happy birthday darling Aditi❤️❤️❤️ you have been a big strength to me while shooting Hey Sinamika 💕💕💕 can’t thank you enough🥰🥰🥰 stay the same humble positive person that you are❤️❤️❤️ lots of love from team Hey Sinamika ❤️❤️❤️❤️ 🎂🎂🎂🎂 pic.twitter.com/yFHkmjZIWD

— Brindha Gopal (@BrindhaGopal1)

2007ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം സ്രിംഗാരം ആയിരുന്നു അദിതിയുടെ ആദ്യ സിനിമ. ചിത്രത്തില്‍ ഒരു ദേവദാസി ആയാണ് താരം അഭിനയിച്ചത്. 2011ലെ സുധീർ മിശ്രയുടെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി എന്ന ചിത്രമായിരുന്നു അദിതിക്ക് കരിയർ ബ്രേക്ക് നൽകിയ ചിത്രം. ചിത്രത്തിലൂടെ സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡും അദിതിക്ക് ലഭിച്ചു. 2018ൽ പത്മാവതി എന്ന സിനിമയിൽ അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. 

രാജകീയ പാരമ്പര്യമുള്ളയാളാണ് താരം. രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകൾ കൂടിയാണ് അദിതി. റോക് സ്റ്റാർ, മർഡർ 3, ബോസ്, വസീർ തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 2018ൽ 'പത്മാവതി' എന്ന സിനിമയിൽ അദിതി അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോളും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ‘ദ ഗേൾ ഓൺ ദ ട്രെയിൻ’ എന്ന ബോളിവുഡ് ചിത്രമാണ് അദിതിയുടേതായി ഇനി റിലീസിനെത്താനുള്ളത്. തെലുങ്ക് ചിത്രം ‘മഹാസമുദ്രം’ ആണ് അദിതിയുടേതായി പുറത്തിറങ്ങാനുള്ള മറ്റൊരു സിനിമ.

click me!