ഇന്ദുചൂഢനും നരിക്കുമൊപ്പം സംവിധായകൻ, ഓര്‍മ പങ്കുവെച്ച് ഷാജി കൈലാസ്

Web Desk   | Asianet News
Published : Jan 26, 2021, 05:13 PM IST
ഇന്ദുചൂഢനും നരിക്കുമൊപ്പം സംവിധായകൻ, ഓര്‍മ പങ്കുവെച്ച് ഷാജി കൈലാസ്

Synopsis

നരസിംഹം റിലീസ് ചെയ്‍തിട്ട് 21 വര്‍ഷം.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് നരസിംഹം. ഷാജി കൈലാസ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ മോഹൻലാല്‍ ആയിരുന്നു നായകൻ. നരസിംഹം സിനിമയ്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. സിനിമയിലെ സംഭാഷണങ്ങള്‍ക്ക് എതിരെ വിമര്‍ശനങ്ങളുമുണ്ടായിട്ടുണ്ട്. മോഹൻലാലിന്റെ അഭിനയം തന്നെയായിരുന്നു സിനിമയുടെ ആകര്‍ഷണം. നരസിംഹം റിലീസായിട്ട് 21 വര്‍ഷം തികയുമ്പോള്‍ ഓര്‍മ പങ്കുവയ്‍ക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.

പൂവള്ളി ഇന്ദുചൂഢൻ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാല്‍ സിനിമയില്‍ അഭിനയിച്ചത്. അക്കാലത്ത് പൗരുഷത്തിന്റെ പ്രതീകമായി ചിത്രം മാറി. എന്നാല്‍ സിനിമയിലെ സംഭാഷണങ്ങള്‍ക്ക് എതിരെ വിമര്‍ശനമുണ്ടായിരുന്നു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ നരസിംഹം ചെയ്യാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഷാജി കൈലാസ് പറയുന്നു. ചിത്രത്തിനറെ ഫോട്ടോയും ഷാജി കൈലാസ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. മലയാള സിനിമക്ക് അഭിമാനമായി ഇന്നും നിലകൊള്ളുന്ന ഇന്ദുചൂഢനെയും നരിയേയും സമ്മാനിക്കുവാൻ സാധിച്ചതിലെ അവർണനീയമാണ്, ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഇവരുണ്ടെന്നതും അഭിമാനാർഹമാണ് എന്നാണ് ഷാജി കൈലാസ് പറയുന്നത്.

രഞ്‍ജിത് ആണ് സിനിമയുടെ തിരക്കഥ എഴുതിയത്.

ജഗതി, തിലകൻ, വി കെ ശ്രീരാമൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു.

PREV
click me!

Recommended Stories

'മുന്‍പത്തേതിലും ശക്തമായി അവള്‍ക്കൊപ്പം'; കോടതിവിധിക്ക് പിന്നാലെ പ്രതികരണവുമായി റിമ കല്ലിങ്കല്‍
മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്