Shalin Zoya : രചന, സംവിധാനം ശാലിന്‍ സോയ; മലയാള സിനിമയിലേക്ക് ഒരു സംവിധായിക കൂടി

Published : Jun 14, 2022, 05:08 PM IST
Shalin Zoya : രചന, സംവിധാനം ശാലിന്‍ സോയ; മലയാള സിനിമയിലേക്ക് ഒരു സംവിധായിക കൂടി

Synopsis

കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശാന്ത് അലക്സാണ്ടര്‍

മലയാള സിനിമയിലേക്ക് മറ്റൊരു സംവിധായിക കൂടി. നടി ശാലിന്‍ സോയയാണ് (Shalin Zoya) തന്‍റെ ആദ്യ ചിത്രവുമായി എത്തുന്നത്. ശാലിന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശാന്ത് അലക്സാണ്ടര്‍ ആണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. തിരുവനന്തപുരത്തും പരിസതപ്രദേശങ്ങളിലുമായിരുന്നു ഷൂട്ടിംഗ്.

ഫ്യൂ ഹ്യൂമന്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രശ്മി ബോബന്‍, ഗായത്രി ഗോവിന്ദ്, സന, ശ്രീനാഥ് ബാബു തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു മധ്യവര്‍ഗ കുടുംബത്തിന്‍റെ ജീവിതപ്രതിസന്ധികള്‍ പശ്ചാത്തലമാക്കുന്ന ചിത്രം ഇമോഷണല്‍ ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്.

ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ശരത് കുമാര്‍ ആണ്. എഡിറ്റിംഗ് അക്ഷയ് കുമാര്‍, സംഗീതം ഡോണ്‍ വിന്‍സെന്‍റ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിഖില്‍ പ്രഭാകര്‍സ വസ്ത്രാലങ്കാരം അഭിജിത്ത് യു ബി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ശ്രീനാഥ് ബാബു. 

ALSO READ : മലയാളത്തില്‍ യുവതാരങ്ങള്‍ക്കൊപ്പം ത്രില്ലര്‍ ഒരുക്കാന്‍ പ്രിയദര്‍ശന്‍?

ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ ആളാണ് ശാലിൻ സോയ. ഏഷ്യാനെറ്റ് പരമ്പര ഓട്ടോഗ്രാഫിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശാലിന്‍  മല്ലു സിങ്, മാണിക്ക്യക്കല്ല്, എല്‍സമ്മ എന്ന ആണ്‍കുട്ടി, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതിനിടെ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്‍തിട്ടുണ്ട്.

 

സെന്‍സറിംഗ് പൂര്‍ത്തിയായി; അടിത്തട്ടിന് എ സര്‍ട്ടിഫിക്കറ്റ്

സണ്ണി വെയ്ന്‍ (Sunny Wayne), ഷൈന്‍ ടോം ചാക്കോ (Shine Tom Chacko) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന അടിത്തട്ട് (Adithattu) എന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നുമാണ്. 

ALSO READ : 'രഘുനന്ദന്‍' മദ്യം ഉപേക്ഷിച്ചിട്ട് 10 വര്‍ഷങ്ങള്‍; സ്‍പിരിറ്റ് റിലീസ് വാര്‍ഷികം ആഘോഷിച്ച് ആരാധകര്‍

ജയപാലന്‍, അലക്സാണ്ടര്‍ പ്രശാന്ത്, മുരുകല്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, മുള്ളന്‍, സാബുമോന്‍ അബ്ദുസമദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫ്, സിന്‍ ട്രീസ എന്നിവരാണ് നിര്‍മ്മാണം. ഖായിസ് മിലന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പാപ്പിനു ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനീഷ് വിജയന്‍, സംഗീതം നെസെര്‍ അഹമ്മദ്, എഡിറ്റിംഗ് നൌഫല്‍ അബ്ദുള്ള, സൌണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സൌണ്ട് മിക്സിംഗ് സിനോയ് ജോസഫ്, സംഘട്ടന സംവിധാനം ഫിനിക്സ് പ്രഭു, കലാസംവിധാനം അഖില്‍രാജ് ചിറയില്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വര്‍, വിതരണം ക്യാപിറ്റല്‍ സ്റ്റുഡിയോസ്.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു