'ദിവസേനയുള്ള കണക്ക് പൂജ്യം ആവുന്നതുവരെ ഒന്നിച്ചുനില്‍ക്കാം'; മുന്നറിയിപ്പുമായി ഷെയ്‍ന്‍ നിഗം

Published : May 06, 2021, 07:38 PM IST
'ദിവസേനയുള്ള കണക്ക് പൂജ്യം ആവുന്നതുവരെ ഒന്നിച്ചുനില്‍ക്കാം'; മുന്നറിയിപ്പുമായി ഷെയ്‍ന്‍ നിഗം

Synopsis

കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്

ദിവസേനയുള്ള കൊവിഡ് പോസിറ്റീവ് കണക്ക് 42,000വും കടന്ന് മുന്നോട്ടു പോകുമ്പോള്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി നടന്‍ ഷെയ്‍ന്‍ നിഗം. പ്രളയത്തിലും ഓഖിയിലുമൊക്കെ ഒരുമിച്ചുനിന്നവര്‍ കൊവിഡിനെ മറികടക്കാനും അങ്ങനെതന്നെ പ്രയത്നിക്കണമെന്ന് ഷെയ്‍ന്‍ ഓര്‍മ്മപ്പെടുത്തുന്നു.

"സർക്കാർ പറയുന്ന നിബന്ധനകൾ കൃത്യമായി പാലിച്ചാൽ വളരെ വിജയകരമായി നമുക്ക് രോഗവ്യാപനം കുറക്കാൻ സാധിക്കും. അതിനോടൊപ്പം നമ്മൾ ദിവസവും കാണുന്ന ഈ കണക്കുകൾ കുറഞ്ഞു "0" എത്തും വരെ നമുക്ക് ഒന്നിച്ചു നിന്ന് പോരാടാം. ഒന്നിച്ചു നിന്ന് അതിജീവിച്ചിട്ടുണ്ട് ഇതിന് മുൻപ് ഒരുപാട് പ്രതിസന്ധികളിൽ.
പ്രളയത്തെ അതിജീവിച്ചു, ഓഖിയെ അതിജീവിച്ചു. കൊവിഡിനെയും അതിജീവിക്കാനും സാധിക്കും. കൂട്ടായ പ്രയത്നം കൊണ്ട് മാത്രം", ഷെയ്‍ന്‍ നിഗം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. അതേസമയം എട്ടാം തീയതി മുതല്‍ 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുന്നത്. ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് കാര്യങ്ങൾ അൽപ്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona please dont forget to add at the end of every story
 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍