അന്തരിച്ച അച്ഛന്റെ ഓര്‍മകളുമായി നടി ഹിനാ ഖാൻ

Web Desk   | Asianet News
Published : May 06, 2021, 12:58 PM IST
അന്തരിച്ച അച്ഛന്റെ ഓര്‍മകളുമായി നടി ഹിനാ ഖാൻ

Synopsis

നടി ഹിനാ ഖാന്റെ അച്ഛൻ അടുത്തിടെയാണ് അന്തരിച്ചത്.

ടെലിവിഷനിലും വെള്ളിത്തിരയിലും ഒരേപോലെ ശ്രദ്ധേയയായി വരുന്ന നടിയാണ് ഹിനാ ഖാൻ. ഹിനാ ഖാന്റെ പിതാവ് അടുത്തിടെയായിരുന്നു അന്തരിച്ചത്. പിതാവിന്റെ മരണ വാര്‍ത്ത ഹിനാ ഖാൻ തന്നെയാണ് അറിയിച്ചത്. ഇപോഴിതാ തന്റെ അച്ഛന്റെ ഓര്‍മകള്‍ ഫോട്ടോയ്‍ക്കൊപ്പം പങ്കുവയ്‍ക്കുകയാണ് നടി ഹിനാ ഖാൻ.

ഏപ്രില്‍ 20ന് ആയിരുന്നു ഹിനാ ഖാന്റെ പിതാവ് അസ്‍ലം ഖാൻ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. എന്റെ പ്രിയപ്പെട്ട മാലാഖ, സ്വര്‍ഗത്തിലും ചിരിയോടെ തുടരുക എന്നായിരുന്നു അച്ഛനുമൊത്തുള്ള ഒരു ഫോട്ടോ പങ്കുവെച്ച് ഹിനാ ഖാൻ എഴുതിയത്. എന്റെ പ്രിയപ്പെട്ട ഡാഡി, എനിക്ക് മിസ് ചെയ്യുന്നുവെന്നും എഴുതുന്നു. ജീവിതം നിറയെ എന്നും മറ്റൊരു ഫോട്ടോ പങ്കുവെച്ച് ഹിനാ ഖാൻ എഴുതിയിരിക്കുന്നു.

അച്ഛൻ മരിക്കുന്ന സമയത്ത് ഹിനാ ഖാൻ ജോലി ആവശ്യത്തിന് പോയതിനാല്‍ അടുത്തുണ്ടായിരുന്നില്ല.

ആ സമയം തന്നെ ഹിനാ ഖാൻ കൊവിഡ് പൊസിറ്റീവാകുകയും ചെയ്‍തിരുന്നു. എനിക്കും എന്റെ കുടുംബത്തിനും വളരെ ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായ ഈ സമയങ്ങളിൽ, ഞാൻ കോവിഡ്  പൊസിറ്റീവായി. എന്റെ ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന്, ഞാൻ സ്വയം ക്വാറന്റൈനില്‍ പോകുകയും ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുകയും ചെയ്‍തു. ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട  എല്ലാവരോടും ടെസ്റ്റ് ചെയ്യണമെന്നും എനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നുമായിരുന്നു ഹിനാ ഖാൻ എഴുതിയത്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍