
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ 27-ാമത് ചിത്രമായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം പാൻ ഇന്ത്യൻ റിലീസായാണ് ഒരുങ്ങുന്നത്. മാദേവ് മൂവീസിന്റെ ബാനറിൽ സുരേഷ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രം 'മാദേവ് മൂവീസ് പ്രൊഡക്ഷൻ നമ്പർ 1' ആയാണ് അണിയറയിൽ ഒരുങ്ങുന്നത്.
സാഗർ ഉദഗണ്ഡ്ലയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. മാസ്സ് ആക്ഷൻ എന്റർടൈനറായി അണിയറയിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ നാല് ഭാഷകളിലായിരിക്കും ചിത്രീകരണം. പ്രശസ്ത സംഗീത സംവിധായകൻ സാം സി.എസ് ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
'ഗെറ്റ് സെറ്റ് ഗോ' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഷെയ്ൻ നിഗത്തിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും ഈ ചിത്രം. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഷെയ്ൻ നിഗം തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.
സിനിമയുടെ സാങ്കേതിക മേഖലയിലും വമ്പൻ നിര തന്നെ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം ദ്വാരകേഷ് - അപൂർവൻ എന്നിവർ നിർവ്വഹിക്കുമ്പോൾ രവി മണ്ട്ല എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. കാർത്തിക് അക്കവാരം ആണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ. സിനിമ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ