
കേരളത്തിലെ തീരദേശത്ത് നിന്നുമുള്ള ആദ്യ വനിതാ പൈലറ്റായ ജെനി ജെറോമിന് അഭിനന്ദനവുമായി നടൻ ഷെയ്ൻ നിഗം. തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.
ഷെയ്ൻ നിഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്.
എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹപൈലറ്റായി വിമാനം നിയന്ത്രിക്കുന്നത്
തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ്. പൈലറ്റ് ആകണമെന്ന എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹത്തിന് തുണ നിന്നത് അച്ഛനായിരുന്നു..
ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി സ്വന്തമാക്കി ചരിത്രം രചിക്കുകയാണ് ഈ മിടുക്കി.
ജെനി ജെറോമിന് അഭിനന്ദനങ്ങൾ. #ProudOfYou #Keralite
ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനത്തിലെ സഹപൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് 23കാരിയായ ജെനി ജെറോം ആയിരിക്കും. തീരദേശ ഗ്രാമമായ കൊച്ചുതുറയിൽ നിന്നുള്ള ജെനിയുടെ എട്ടാം ക്ലാസ് മുതലുള്ള പൈലറ്റ് ആകണമെന്ന മോഹമാണ് ഇതിലൂടെ പൂവണിയുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് വിമാനം പറത്തിച്ചൂടെ എന്ന ജെനിയുടെ ചോദ്യത്തിന് പിതാവ് ജെറോം തുണയായി.
പ്ലസ് ടു പഠനത്തിന് ശേഷം ഷാർജയിലെ ആൽഫ ഏവിയേഷൻ അക്കാദമിയിൽ പ്രവേശനം ലഭിച്ച ജെനി തന്റെ സ്വപ്നത്തിന് ചിറക്ക് വിരിയിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ 4 മണിയോടെ വിമാനം തിരുവനന്തപുരത്ത് എത്തിച്ചേരും. നിരവധി പേരാണ് ജെനിക്ക് ആശംസയുമായി എത്തുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ