തകര്‍പ്പൻ ആക്ഷൻ രംഗങ്ങളുമായി 'ആര്‍ഡിഎക്സ്', ട്രെയിലര്‍ പുറത്ത്

Published : Aug 13, 2023, 10:14 PM ISTUpdated : Aug 26, 2023, 11:54 AM IST
തകര്‍പ്പൻ ആക്ഷൻ രംഗങ്ങളുമായി 'ആര്‍ഡിഎക്സ്', ട്രെയിലര്‍ പുറത്ത്

Synopsis

ഷെയ്ൻ നിഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് നായകൻമാരാകുന്നത്.  

ഫാമിലി ആക്ഷൻ ചിത്രമായ 'ആര്‍ഡിഎക്സി'ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ലോകേഷ് കനകരാജ്, പൃഥ്വിരാജ്, ബേസിൽ ജോസഫ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്നാണ് 'ആര്‍ഡിഎക്സി'ന്റെ ട്രെയിലർ പുറത്തിറക്കിയത്. ആക്ഷനൊപ്പം സ്റ്റൈലും ഒത്തുചേര്‍ന്ന ചിത്രത്തിന്റെ ട്രെയിലര്‍ കുടുംബ പ്രേക്ഷകര്‍ക്ക് മികച്ച ഒരു വിരുന്ന് സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഷെയ്ൻ നിഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവര്‍ നായകൻമാരാകുന്ന 'ആര്‍ഡിഎക്സ്' ഓണത്തിന് പ്രദര്‍ശനത്തിന് എത്തും.

നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കെജിഎഫ്', 'വിക്രം, 'ബീസ്റ്റ്' തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് 'ആര്‍ഡിഎക്സി'ന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്‍മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി എന്നിവരും വേഷമിടുന്നു.ആദർശ് സുകുമാരനും ഷബാസ് റഷീദുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

'മിന്നൽ മുരളി' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് പുറമേ 'ബാംഗ്ലൂർ ഡേയ്‍സ്', 'കാട് പൂക്കുന്ന നേരം', 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ', 'പടയോട്ടം' തുടങ്ങിയവ മലയാളത്തിന് സമ്മാനിച്ച സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് 'ആര്‍ഡിഎക്സ്' ('റോബര്‍ട്ട് ഡോണി സേവ്യര്‍') നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ റോജി പി കുര്യൻ. സാം സി എസാണ് സംഗീതം.

'ആര്‍ഡിഎക്സ്' അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള മാസ് ആക്ഷൻ ഡ്രാമയായിരിക്കും. മനു മൻജിത്താണ് ചിത്രത്തിന്റെ ഗാനരചന.  ഛായാഗ്രഹണം അലക്‌സ് ജെ പുളിക്കൽ. കോസ്റ്റ്യൂംസ് ധന്യ ബാലകൃഷ്‍ണൻ, മേക്കപ്പ് റോണക്‌സ് സേവ്യർ, ആർട്ട് ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ സൈബൺ സി സൈമൺ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പിആർഒ ശബരി എന്നിവരാണ്.

Read More: 'കങ്കുവ' എങ്ങനെയുണ്ടാകും, 'സൂര്യ 43' സിനിമ എപ്പോള്‍?, മറുപടിയുമായി സൂര്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ