'കിംഗ് ഓഫ് കൊത്ത'യ്‍ക്കൊപ്പം 'വേല'യുടെ ട്രെയ്‍ലറും സ്‍ക്രീനില്‍

Published : Aug 24, 2023, 09:46 PM ISTUpdated : Aug 24, 2023, 09:48 PM IST
'കിംഗ് ഓഫ് കൊത്ത'യ്‍ക്കൊപ്പം 'വേല'യുടെ ട്രെയ്‍ലറും സ്‍ക്രീനില്‍

Synopsis

തിയേറ്ററുകളില്‍ ഷെയ്‍നിന്റെ 'വേല'യുടെ ട്രെയ്‍ലറും.

ഷെയിൻ നിഗം, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര വേഷങ്ങളില്‍ എത്തുന്ന ക്രൈം ഡ്രാമ 'വേല'യുടെ ട്രെയ്‍ലര്‍ 'കിംഗ് ഓഫ് കൊത്ത'യുടെ പ്രദർശനത്തിനൊപ്പം പ്രേക്ഷകരിലേക്ക് എത്തി. ഷെയ്‍ൻ നിഗം ആദ്യമായി പൊലീസ് കഥാപാത്രമായി എത്തുകയാണ് വേലയിലൂടെ എന്ന പ്രത്യേകതയുണ്ട്. ശ്യം ശശിയാണ് ചിത്രത്തിന്റെ സംവിധാനം. എം സജാസാണ് തിരക്കഥ എഴുതുന്നത്.

പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് വേലയുടെ പ്രമേയം. പാലക്കാടും പരിസര പ്രദേശത്തുമാണ് ഷെയ്‍നിന്റെ ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്. സുരേഷ് രാജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പൊലീസ് വേഷത്തിലുള്ള ഷെയ്‍ൻ നിഗത്തിന്റെയും ചിത്രത്തില്‍ എസ് ഐ മല്ലികാർജുനനായി എത്തുന്ന സണ്ണി വെയ്‌ന്റെയും ക്യാരക്ടർ പോസ്റ്ററുകൾ നേരത്തെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

എസ് ജോര്‍ജാണ് ചിത്രത്തിന്റെ നിര്‍മാണം. സിൻസിൽ സെല്ലുലോയ്‍ഡിന്റെ ബാനറിലാണ് നിര്‍മാണം. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റ സഹനിര്‍മാണം. ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസാണ് കേരളത്തില്‍ ചിത്രത്തിന്റെ വിതരണം.

മഹേഷ് ഭുവനേന്ദാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. സാം സി എസാണ് സംഗീതം. എം ആര്‍ രാജകൃഷ്‍ൻ ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ സിംഗ് പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ ലിബർ ഡേഡ് ഫിലിംസ്, കല ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രലങ്കാരം :ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രാഫി: കുമാർ ശാന്തി, ഫിനാൻസ് കൺട്രോളർ: അഗ്നിവേശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചൻ, പ്രൊഡക്ഷൻ മാനേജർ മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്‌റ്റേർസ് തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് അഭിലാഷ് പി ബി, അദിത്ത് എച്ച് പ്രസാദ്, ഷിനോസ്, മേക്കപ്പ് അമൽ ചന്ദ്രൻ സംഘട്ടനം പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ് ടൂണി ജോൺ, സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി ഓൾഡ് മംഗ്‌സ്, പിആർഒ പ്രതീഷ് ശേഖർ.

Read More: മികച്ച നടൻ അല്ലു അര്‍ജുൻ, ചിത്രം 'റോക്കട്രി', നടിമാര്‍ ആലിയയും കൃതിയും, ഇന്ദ്രൻസിന് ജൂറി പരാമര്‍ശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്