
മലയാളത്തിന്റെ യുവതാരം ഷെയ്ൻ നിഗം നായകനാകുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. മാസ്സ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജഗൻ പെരിയസാമിയാണ്. ക്രിക്കറ്റ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥ കേട്ട ഉടനെ തന്നെ ഷെയ്ൻ നിഗം അഭിനയിക്കാനുള്ള സമ്മതം അറിയിക്കുകയും ഡേറ്റ് നൽകുകയും ചെയ്തുവെന്നതാണ് ഈ ചിത്രത്തിന്റെ പ്രഖ്യാപനത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഷെയ്ൻ28 എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന താത്കാലികമായ പേര്. പ്രശസ്ത തമിഴ് സംവിധായകൻ ആറ്റ്ലിയുടെ സംവിധാന സഹായിയായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകനായ ജഗൻ പെരിയസാമി.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും മലയാള സിനിമയിൽ സ്വന്തമായൊരു ഇടം നേടിയ താരമാണ് ഷെയ്ൻ നിഗം. തമിഴ് സിനിമയിലേക്കുള്ള ഷെയ്നിന്റെ അരങ്ങേറ്റം വാലി മോഹൻദാസ് സംവിധാനം ചെയ്ത ‘മദ്രാസ്കാരൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു. തമിഴ് സിനിമയിൽ തുടർന്നും മികച്ച കഥകൾ തേടുകയാണെന്ന് ഷെയ്ൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മദ്രാസ്കാരന് പിന്നാലെ മലയാളം-തമിഴ് ദ്വിഭാഷാ ചിത്രമായ ബൾട്ടിയിലും ഷെയ്ൻ അഭിനയിച്ചു. കബഡി പശ്ചാത്തലമാക്കിയ സ്പോർട്സ് ആക്ഷൻ ചിത്രമായിരുന്നു ഇത്. അതിനാൽ സ്പോർട്സ് പശ്ചാത്തലത്തിലുള്ള ഷെയ്നിന്റെ മറ്റൊരു ചിത്രമെന്ന പ്രത്യേകതയും പുതിയ ചിത്രമായ ഷെയ്ൻ28 ന് ഉണ്ട്.
ഇപ്പോൾ ക്രിക്കറ്റ് പ്രമേയമാക്കുന്ന പുതിയ തമിഴ് ചിത്രത്തിലൂടെ മറ്റൊരു വ്യത്യസ്ത ലോകത്തേക്കാണ് ഷെയ്ൻ നിഗം എത്തുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളും താരനിരയെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും വൈകാതെ പുറത്തു വിടും.
നിർമ്മാണം: മാസ്സ് സ്റ്റുഡിയോസ്, സംവിധാനം: ജഗൻ പെരിയസാമി, എഡിറ്റിംഗ്: റാമർ, ഛായാഗ്രഹണം: രസമതി, കലാസംവിധാനം: അയ്യപ്പൻ, പിആർഒ: സതീഷ് (എസ്2 മീഡിയ), വസ്ത്രാലങ്കാരം: ലേഖ മോഹൻ, കളറിംഗ്: ഡി-സ്റ്റുഡിയോസ് / രാജശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മോഹൻ ജി, വിഷ്വൽ എഫക്ട്സ്: ഹോഴ്സ്മാൻ വിഎഫ്എക്സ് ഇന്ത്യ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: മണിമാരൻ, വിക്രം, പശ്ചാത്തലസംഗീതം: ശ്രീനാഥ് വിജയ്, റാപ്പ് ആലാപനം: എംസി റൂഡ്, സൗണ്ട് ഡിസൈൻ: സി.ആർ. ഷാൻ, ഫൈനൽ മിക്സിങ്, മാസ്റ്ററിങ്: റഹ്മത്തുള്ള എ.എം, സംവിധാനസംഘം: നിർമൽകുമാർ പെരിയസാമി, ചന്ദ്രു നാഗരാജ്, ജയറാം ടി, ദിനേഷ് കുമാർ, മുരുകൻ എസ്, പ്രേം കുമാർ ജഗന്നാഥൻ. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ