
തെന്നിന്ത്യന്‍ സിനിമയില്‍ റീ റിലീസ് ഒരു ട്രെന്‍ഡ് ആവാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങള്‍ ആയി. അതത് ഇന്‍ഡസ്ട്രികളിലെ ഏറ്റവും പ്രധാന താരങ്ങളുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ പുറത്തെത്തിയിട്ടുള്ളത്. അതില്‍ പലതും വീണ്ടും കാണികളെ തിയറ്ററുകളിലേക്ക് കാര്യമായി എത്തിച്ചിട്ടുണ്ടെങ്കില്‍ മറ്റ് ചിലത് അമ്പേ വീണുപോവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തെലുങ്കില്‍ നിന്ന് മറ്റൊരു ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. ചിരഞ്ജീവിയെ ടൈറ്റില്‍ കഥാപാത്രമാക്കി ജയന്ത് സി പരഞ്ജെ സംവിധാനം ചെയ്ത ശങ്കര്‍ ദാദ എംബിബിഎസ് എന്ന ചിത്രമാണ് അത്.
ബോളിവുഡില്‍ വന്‍ വിജയം നേടിയ മുന്നാ ഭായി എംബിബിഎസിന്‍റെ റീമേക്ക് ആയിരുന്നു ശങ്കര്‍ ദാദ എംബിബിഎസ്. ഹിന്ദിയില്‍ സഞ്ജയ് ദത്ത് അവതരിപ്പിച്ച നായക കഥാപാത്രത്തെയാണ് തെലുങ്ക് റീമേക്കില്‍ ചിരഞ്ജീവി അവതരിപ്പിച്ചത്. ചിരഞ്ജീവിക്കൊപ്പം ശ്രീകാന്ത്, സൊണാലി ബേന്ദ്രെ, പരേഷ് റാവല്‍, ഗിരീഷ് കര്‍ണാട്, വെണ്ണിര ആടൈ നിര്‍മല, ഷര്‍വാനന്ദ്, എം എസ് നാരായണ, അലി, ദീപ്തി നല്ലമൊത്തു, സൂര്യ, പഞ്ച വൈഷ്ണവ് തേജ്, രോഹിത്, ഭൂപീന്ദര്‍ സിംഗ്, ചലപതി റാവു, ആഹുതി പ്രസാദ്, വേണു മാധവ്, നാര്‍സിംഗ് യാദവ്, ബാനര്‍ജി, ഗൗതം രാജു, തിരുപ്പതി പ്രകാശ്, തോലപള്ളി മധു, അട്ടിലി ലക്ഷ്മി, ദുവ്വാസി മോഹന്‍, രാമ്മൂര്‍ത്തി, കരാട്ടെ കല്യാണി, അഞ്ചന സവേരി, ഗ്വാഹര്‍ ഖാന്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പവന്‍ കല്യാണ്‍ ചിത്രത്തില്‍ ഒരു അതിഥി താരമായും എത്തിയിരുന്നു.
രാജ്കുമാര്‍ ഹിറാനിയുടെ കഥയ്ക്ക് സംഭാഷണം എഴുതിയിരിക്കുന്നത് പരുച്ചുരി ബ്രദേഴ്സ് ആണ്. ജെമിനി ഫിലിം സര്‍ക്യൂട്ടിന്‍റെ ബാനറില്‍ ഗണേഷ് രാജയാണ് ചിത്രം നിര്‍മ്മിച്ചത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും മാര്‍ത്താണ്ഡ് കെ വെങ്കടേഷ് എഡിറ്റിംഗും കെ ദത്തു ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ഓഗസ്റ്റ് 22 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ റീ റിലീസിന് മുന്നോടിയായി ഒരു ട്രെയ്ലറും അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ