പപ്പനായി ഷറഫുദ്ധീൻ; അമൽ നീരദ് ചിത്രം 'ബാച്ച്‌ലർ പാർട്ടി Deux'ലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്

Published : Oct 18, 2026, 06:07 PM IST
Sharaf U Dheen is Pappan- Bachelor Party 2

Synopsis

അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ബാച്ച്‌ലർ പാർട്ടി Deux' നവംബർ 19ന് തിയേറ്ററുകളിൽ എത്തും. 2012ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.

അമൽ നീരദിൻ്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്‌ലർ പാർട്ടി Deux'ലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഷറഫുദ്ധീൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പപ്പൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഷറഫുദ്ധീൻ എത്തുന്നത്. കയ്യിൽ തോക്കുകളുമായി നിൽക്കുന്ന ഷറഫുദ്ധീനെ ആണ് പോസ്റ്ററിൽ കാണാനാവുക. അടുത്തിടെ നടൻ ടൊവിനോ തോമസിന്റെയും നസ്ലെന്റയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങിയിരുന്നു. നവംബർ 19ന് ചിത്രം തിയറ്ററുകളിൽ എത്തും.

14 വർഷങ്ങൾക്ക് ശേഷം ജെൻ - സി വൈബിലാണ്, 2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ സ്റ്റൈലിഷ് ആക്ഷൻ ചിത്രം 'ബാച്ച്‌ലർ പാർട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്. റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിൽ സ്റ്റൈലിഷ് ലുക്കിലുള്ള ഫസ്റ്റ് ലുക്ക് അടുത്തിടെ തരംഗമായിരുന്നു. സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക് ആയി മാറിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗം എന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ഡുഎക്സ് (D'EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചിൽ D'EUX എന്നാൽ രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ 'അവരെ കുറിച്ച്' എന്നുമാണ് അർത്ഥമാക്കുന്നത്.

യങ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ഇത്തവണ വരുന്നത്. നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. ഇതുവരെ കാണാത്ത സ്‌റ്റൈലിഷ് ലുക്കിലാണ് ഓരോരുത്തരും പോസ്റ്ററിലുള്ളത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, എ‍ഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സലാം ബുഖാരി ചിത്രം ‘ഉടുമ്പൻചോല വിഷൻ’ ഒക്ടോബർ 23 ന് തിയേറ്ററുകളിൽ
ഇന്ത്യയിൽ ഒടിടി ട്രെൻഡിങ്ങായ പത്ത് ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്ത് ഖലീഫയും