
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രമായ 'കാക്കിപ്പട'യുടെ റിലീസ് മാറ്റി. സെൻസർ ബോഡിന്റെ നിർദ്ദേശാനുസരണം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടി വന്നതിനാലാണ് റിലീസ് മാറ്റേണ്ടി വന്നതെന്ന് ഷെബി ചൗഘട്ട് പറഞ്ഞു. ആ കഥാപാത്രത്തിന്റെ പേര് പലയിടങ്ങളിലും മറ്റു കഥാപാത്രങ്ങൾ പരാമർശിക്കുന്നതിനാൽ അവയെല്ലാം മാറ്റി ഡബ് ചെയ്യേണ്ടതുണ്ട്. വീണ്ടും ഡബ് ചെയ്‍ത് റീസെൻസറിങ്ങ് നടത്തിയതിന് ശേഷമേ റിലീസ് സാധിക്കുവെന്നൂവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഷെബി ചൗഘട്ട് പറയുന്നു.
ഷെബി ചൗഘട്ടിന്റെ കുറിപ്പ്- പ്രിയപ്പെട്ടവരെ എല്ലാവർക്കും എന്റെ ക്രിസ്‍മസ് ആശംസകൾ. കാക്കിപ്പട ഈ ക്രിസ്‍മസിന് ഏവരുടെയും അടുത്തെത്തിക്കണമെന്ന ആഗ്രഹത്തിലായിരുന്നു ഞങ്ങൾ ഓരോരുത്തരും. എന്നാൽ ഖേദപൂർവ്വം അറിയിക്കട്ടെ ചിത്രം എത്തിക്കുന്നതിൽ ചില സാങ്കേതികമായ തടസ്സം വന്നുപെട്ടിരിക്കുന്നു. സെൻസർ ബോഡിന്റെ നിർദ്ദേശാനുസരണം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടി വന്നിരിക്കുന്നു. ആ കഥാപാത്രത്തിന്റെ പേര് പലയിടങ്ങളിലും മറ്റു കഥാപാത്രങ്ങൾ പരാമർശിക്കുന്നതിനാൽ അവയെല്ലാം മാറ്റി ഡബ് ചെയ്യേണ്ട അവസ്ഥവന്ന് ചേർന്നിരിക്കുകയാണ്. ചിത്രത്തിൽ ആ പേര് പറയുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളിൽ ചിലരെല്ലാം വിദേശത്താണ് അവർ തിരിച്ചെത്തി വീണ്ടും ഡബ് ചെയ്യുകയും റീസെൻസറിങ്ങ് നടത്തുകയും വേണം അതിനു ശേഷം മാത്രമേ ചിത്രം നിങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കുകയുള്ളു. സെൻസർ ബോഡിലെ പ്രിയപ്പെട്ടവർ വളരെ പോസറ്റീവായിട്ടാണ് ആ കഥാപാത്രത്തിന്റെ പേരിൽ ഉള്ള പ്രശ്‍നം ചൂണ്ടിക്കാട്ടിയ.ത് അതിന് അവരോട് നന്ദി അറിയിക്കുന്നു. മനുഷ്യർക്ക് ഒരു പേര് കൊണ്ട് പോലും മുറിവേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നത് തീർച്ചയായും മനുഷ്യത്വം നിറഞ്ഞ കാര്യമാണ്, അതിനായി പിന്തുണ നൽകിയ പ്രിയപ്പെട്ടവരോട് ഞങ്ങളുടെ കടപ്പാടറിയിക്കുന്നു.
തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. നിരഞ്‍ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്ത്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്, സൂര്യാ അനിൽ, പ്രദീപ്, മാലാ പാർവ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. തിരക്കഥയും ഷെബി ചൗഘട്ടിന്റേത് തന്നെയാണ്. എസ് വി പ്രൊഡക്ഷൻ സിന്റെ ബാനറിൽ ഷെജി വലിയകത്ത് ഈ ചിത്രം നിർമ്മിക്കുന്നു.
'കാക്കിപ്പട' എന്ന ചിത്രത്തിന്റെ സംഗീതം സംവിധാനം ജാസി ഗിഫ്റ്റ്. പ്രശാന്ത് കൃഷ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കലാസംവിധാനം -സാബുറാം. മേക്കപ്പ് - പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ. ഷിബു പരമേശ്വരൻ, നിശ്ചല ഛായാഗ്രഹണം, അജി മസ്ക്കറ്റ്, നിർമ്മാണ നിർവ്വഹണം എസ് മുരുകൻ. പിആര്‍ഒ വാഴൂർ ജോസ്.
Read More: 'ജിഷ്‍ണു ചേട്ടനെ മിസ് ചെയ്യുന്നു', ആദ്യ ചിത്രത്തെ കുറിച്ച് കുറിപ്പുമായി ഭാവന