'താൻ പുണ്യാളൻ ആണോ ? വിനായകന്‍ മലയാള സിനിമയ്ക്കും കേരളത്തിനും അപമാനം': ഷിബു ജി സുശീലന്‍

Published : Jul 21, 2023, 10:54 AM ISTUpdated : Jul 21, 2023, 10:57 AM IST
'താൻ പുണ്യാളൻ ആണോ ? വിനായകന്‍ മലയാള സിനിമയ്ക്കും കേരളത്തിനും അപമാനം': ഷിബു ജി സുശീലന്‍

Synopsis

വിനായകനെ തിരുന്നക്കര മൈതാനത്തു കിട്ടിയിരുന്നെങ്കിൽ ജനങ്ങൾ ചവിട്ടി അരച്ചേനെ എന്ന് ഷിബു. 

ടൻ വിനായകൻ മലയാള സിനിമയ്ക്കും കേരളത്തിനും അപമാനം ആണെന്ന് നിര്‍മ്മാതാവും പ്രൊഡക്ഷൻ കണ്‍ട്രോളറുമായ ഷിബു ജി സുശീലൻ. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നടന്‍ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ആയിരുന്നു ഷിബുവിന്‍റെ പ്രതികരണം. ഇവിടെ ഭരിക്കുന്നവർ ആരും തെറ്റ് ചെയ്യാത്തവരാണോ? താൻ ഒരു തെറ്റും ചെയ്യാത്ത പുണ്യാളൻ ആണോ? ജീവിച്ചിരിക്കുമ്പോൾ തന്നെ മുഖത്തുനോക്കി ചോദിക്കണമെന്നും അതാണ് ആണത്തമെന്നും ഷിബു പറഞ്ഞു. 

ഷിബു ജി സുശീലന്‍റെ വാക്കുകൾ

മിസ്റ്റർ വിനായകൻ...താൻ മലയാള സിനിമക്കും,കേരളത്തിനും തന്നെ അപമാനം ആണല്ലോ ..കഷ്ടം..സംസ്ക്കാരം അത് ജന്മനാൽ കിട്ടുന്നതാണ്.....ബാക്കി വാചകം ഞാൻ പറയുന്നില്ല....ജീവിച്ചിരിക്കുന്ന സമയത്ത്  ആര് തെറ്റ് ചെയ്താലും നിങ്ങൾക്ക് മുഖത്തു നോക്കി ചോദ്യം ചെയ്യാമായിരുന്നു.. ഉമ്മൻ ചാണ്ടി സാറും തെറ്റ് ചെയ്തുക്കാണും.. ഇല്ലെന്ന് ഞാൻ പറയുന്നില്ല.. പക്ഷേ ഇപ്പോൾ താങ്കളുടെ പ്രതികരണം  അസ്ഥാനത്തു ആയിപ്പോയി....രാഷ്ട്രീയം ഏതുമാകട്ടെ ജനസമുദ്രമായിരുന്നു അദ്ദേഹത്തിന് യാത്ര നൽകിയത്..ഇവിടെ ഭരിക്കുന്നവർ ആരും തെറ്റ് ചെയ്യാത്തവരാണോ?താൻ ഒരു തെറ്റും ചെയ്യാത്ത പുണ്യാളൻ ആണോ?ജീവിചിരിക്കുമ്പോൾ തന്നെ മുഖത്തുനോക്കി ചോദിക്കൂ..അതാണ് ആണത്തം..  കേരളത്തിൽ ഇത് പോലെ സ്നേഹത്തോടെ ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി നടന്നിരുന്ന ജനനായകനെ ഇങ്ങനെ അവഹേളിച്ചത് കൊണ്ട് നിങ്ങൾ എന്താ നേടിയത്..നിന്റെ അച്ഛൻ മരിക്കുന്നത്തിന് മുൻപ് എന്ത്‌ ചെയ്തെന്ന്  നിനക്കും.. എന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് എന്ത് ചെയ്തെന്ന് എനിക്കും കുടുബത്തിനും അറിയാം.. അത് പോലെ ആണോ ഉമ്മൻ‌ചാണ്ടി സർ.. അത് ജനങ്ങൾക്ക്‌ അറിയാം.. അതാണ് മൂന്നു ദിവസമായി കേരളത്തിൽ കണ്ട ജനസമുദ്രം..നിന്നെ തിരുന്നക്കര മൈതാനത്തു കിട്ടിയിരുന്നെങ്കിൽ ജനങ്ങൾ ചവിട്ടി അരച്ചേനെ!....

പൈശാചികം, ചിന്തിക്കുമ്പോള്‍ തന്നെ വിറച്ചു പോകുന്ന ശിക്ഷ നല്‍കണം: അനുപം ഖേർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ