കുറ്റവാളികൾക്ക് ചിന്തിക്കുമ്പോൾ തന്നെ വിറച്ച് പോകുന്ന തരത്തിലുള്ള ശിക്ഷ നൽകണമെന്നും അനുപം ഖേർ പറഞ്ഞു.
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി അനുപം ഖേർ. സംഭവം പൈശാചികമായ പ്രവര്‍ത്തിയാണെന്നും വളരെ ലജ്ജാകരമാണെന്നും നടൻ ട്വീറ്റ് ചെയ്തു. കുറ്റവാളികൾക്ക് ചിന്തിക്കുമ്പോൾ തന്നെ വിറച്ച് പോകുന്ന തരത്തിലുള്ള ശിക്ഷ നൽകണമെന്നും അനുപം ഖേർ പറഞ്ഞു.
”മണിപ്പൂരില്‍ രണ്ട് സ്ത്രീകള്‍ക്കെതിരെ നടത്തിയ പൈശാചികമായ ഈ പ്രവർത്തി ലജ്ജാകരമാണ്. ഞാന്‍ ഭയങ്കര ദേഷ്യത്തിലാണ്. ഈ ഹീനകൃത്യം ചെയ്ത ആളുകളെ കഠിനമായിതന്നെ ശിക്ഷിക്കണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുന്നു. ആലോചിക്കുമ്പോൾ തന്നെ വിറച്ചു പോകുന്ന തരത്തിലുള്ള ശിക്ഷ നല്‍കണം”, എന്നാണ് അനുപം ഖേർ പറഞ്ഞത്.
മണിപ്പൂര്‍ വിഷയത്തില്‍ സിനിമാ മേഖലകളില്‍ നിന്നുള്ള നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്. “മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ട് നടുങ്ങി, വെറുപ്പുണ്ടാക്കുന്ന ദൃശ്യങ്ങളാണ് അവ. കുറ്റവാളികൾക്ക് ഇത്തരം കുറ്റം ചെയ്യാന്‍ പോലും ആരും ആലോചിക്കാത്ത രീതിയില്‍ കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" , എന്നാണ് കഴിഞ്ഞ ദിവസം അക്ഷയ് കുമാര്‍ പ്രതികരിച്ചത്.
ഒരുദിവസം മുൻപാണ് രാജ്യത്തെ നടുക്കിയ ക്രൂരകൃത്യത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. മെയ് ആദ്യവാരത്തില്‍ ആണ് ഈ സംഭവം നടന്നിരിക്കുന്നത്. കുക്കി വിഭാഗത്തിലുള്ള സ്ത്രീകളെ നഗ്നരാക്കി നിരത്തിലൂടെ നടത്തുന്നതും ലൈംഗികാതിക്രമം നടത്തുകയും ചെയ്യുക ആയിരുന്നു. വീഡിയ പുറത്ത് വന്നതോടെ വൻ പ്രതിഷേധമാണ് രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളം അരങ്ങേറിയത്.
മൊയ്‌തീൻ ആകേണ്ടിയിരുന്നത് ഉണ്ണി മുകുന്ദൻ: തുറന്നുപറഞ്ഞ് ആർ എസ് വിമൽ
അതേസമയം, സംഭവത്തിലെ പ്രധാന പ്രതിയുടെ വീട് ജനങ്ങൾക്ക് കത്തിച്ചു. അറസ്റ്റിലായ ഹുയ്റെം ഹീറോദാസിന്‍റെ വീടാണ് ജനങ്ങള്‍ കത്തിച്ചത്. സ്ത്രീകള്‍ അടക്കമുള്ളവർ പ്രതിയുടെ വീടിന് തീവയ്ക്കുക ആയിരുന്നു. അതിക്രമവുമായി ബന്ധപ്പെട്ട് ഇതുവരം നാല് പേരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

