'ഇത്രയും പറയാനുള്ള ബുദ്ധിമുട്ട് അഞ്ച് വർഷമായി അവൾക്കൊപ്പമിരുന്നവർക്കെ മനസ്സിലാകൂ'; ശിൽപ ബാല

Web Desk   | Asianet News
Published : Jan 10, 2022, 10:31 PM IST
'ഇത്രയും പറയാനുള്ള ബുദ്ധിമുട്ട് അഞ്ച് വർഷമായി അവൾക്കൊപ്പമിരുന്നവർക്കെ മനസ്സിലാകൂ'; ശിൽപ ബാല

Synopsis

തനിക്ക് സംഭവിച്ച അതിക്രമത്തിന് ശേഷം തന്റെ പേരും വ്യക്തിത്വവും അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്നും നടി വ്യക്തമാക്കിയിരുന്നു.

ടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് നിരവധിപ്പേർ രംഗത്ത് വന്നിരുന്നു. നിരവധി താരങ്ങളും നടിക്ക് ഐക്യദാർഢ്യവുമായി രം​ഗത്തെത്തി. ഈ അവസരത്തിൽ  പിന്തുണ അറിയിച്ചവർക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് നടിയുടെ അടുത്ത സുഹൃത്തും അഭിനേത്രിയുമായ ശിൽപ ബാല(shilpabala). 

ശിൽപ ബാലയുടെ വാക്കുകൾ

ഈ പോസ്‌റ്റും ഇത്രയും പറയാനുള്ള ബുദ്ധിമുട്ടും അത് കഴിഞ്ഞ അഞ്ച് വർഷമായി അവൾക്കൊപ്പം ഉണ്ടായിരുന്നവർക്കെ മനസ്സിലാകൂ. ധീരന്മാരായ പോരാളികളെക്കുറിച്ചുള്ള കഥ വായിച്ചാണ് ഞാൻ വളർന്നത്. എന്നാൽ വിധി അത്തരത്തിൽ ഒരാളെ എന്റെ മുന്നിലെത്തിച്ചു, അതിനേക്കാൾ വലിയൊരു പ്രചോദനം എനിക്ക് ദിവസവും ലഭിക്കാനില്ല. അവൾക്കൊപ്പം നിൽക്കുന്ന എല്ലാ നല്ല മനസുകൾക്കും നന്ദി. അതവൾക്ക് നൽകുന്നത് എന്ത് എന്നത് വാക്കുകൾക്ക് അതീതമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ വിചാരിക്കുന്നതിനേക്കാൾ വളരെയധികം നിങ്ങൾ ചെയ്യുന്നുണ്ട്. ഞങ്ങൾക്കത് ആവശ്യമാണ്. ഇവിടെയുള്ള എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും അത് ആവശ്യമാണ്. നന്ദി. 

തനിക്ക് സംഭവിച്ച അതിക്രമത്തിന് ശേഷം തന്റെ പേരും വ്യക്തിത്വവും അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്നും നടി വ്യക്തമാക്കിയിരുന്നു. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും നടി വെളിപ്പെടുത്തി. പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആഷിഖ് അബു, മഞ്ജു വാര്യർ, അന്നാ ബെൻ, പാർവതി, റിമ കല്ലിങ്കൽ, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരവധി താരങ്ങളാണ് നടിക്ക് പിന്തുണ അറിയിച്ച് രം​ഗത്തെത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു