'ദുബായിൽ നിന്ന് വരുന്ന പെട്ടിത്തുറക്കൽ ചടങ്ങ്' പകർത്തി ശിൽപ ബാല

Published : Oct 25, 2022, 07:21 PM IST
'ദുബായിൽ നിന്ന് വരുന്ന പെട്ടിത്തുറക്കൽ ചടങ്ങ്' പകർത്തി ശിൽപ ബാല

Synopsis

ശില്‍പ ബാല പങ്കുവെച്ച വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.

മികച്ച അവതരണ ശൈലിക്കൊണ്ട് മലയാളി പ്രേക്ഷകരുടെ സ്നേഹം ഏറ്റുവാങ്ങിയ താരമാണ് ശിൽപ ബാല. അഭിനേത്രി കൂടിയായ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ശില്‍പയ്‌ക്കൊപ്പം മകള്‍ യാമികയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ.

ദുബായിൽ നിന്ന് ശിൽപയുടെ അമ്മ കൊണ്ടുവന്ന പെട്ടി തുറക്കുന്നതാണ് വീഡിയോ. കളിപ്പാട്ടങ്ങളും മധുരവുമെല്ലാം ഓരോന്ന് ഓരോന്നായി കിട്ടുമ്പോൾ യാമിയുടെ മുഖത്ത് വിരിയുന്ന ചിരിയും സന്തോഷവുമാണ് വീഡിയോയുടെ പ്രധാന ആകർഷണം. ദുബായിൽ നിന്ന് മടങ്ങി വരുന്ന പെട്ടി തുറക്കൽ ചടങ്ങിൽ പതിഞ്ഞ ദൃശ്യങ്ങളെന്നാണ് ശിൽപ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ. ഒപ്പം ദുബായിൽ നിന്ന് കൊണ്ടുവരുന്ന പെട്ടികളോട് ഇഷ്‍ടക്കൂടുതൽ ഉള്ള എത്രപേരുണ്ടെന്നും താരം ചോദിക്കുന്നുണ്ട്.

നടിയെ പോലെ തന്നെ കുടുംബവും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവാറുണ്ട്. അടുത്തിടെ ഭര്‍ത്താവ് വിഷ്‍ണുവിനോടൊപ്പം കളിച്ച നൃത്തം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇതോടെ താരകുടുംബം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ചര്‍ച്ചയാവുകയായിരുന്നു. ഓങ്കോളജിസ്റ്റാണ് ഭര്‍ത്താവ്.രണ്ടു വര്‍ഷം മുന്‍പ് ശില്‍പയുടെ അനുജത്തിയുടെ കല്യാണ ചടങ്ങിലാണ് ശില്‍പയ്‌ക്കൊപ്പം ഭര്‍ത്താവ് വിഷ്‍ണു ആദ്യമായി ചുവട് വെച്ചത്. അദ്ദേഹം ഡോക്ടര്‍ മാത്രമല്ല കലാകാരന്‍ കൂടിയാണ്. തുടര്‍ച്ചയായി മൂന്നു വര്‍ഷം സര്‍വകലാശാല കലാപ്രതിഭയായിരുന്നു.

ശില്‍പയ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാം റീല്‍സില്‍ മകള്‍ യാമികയും പ്രത്യക്ഷപ്പെടാറുണ്ട്. ഡാന്‍സിന് പുറമേ നല്ല കണ്ടന്റുകളും ശില്‍പ യൂട്യൂബ് ചാനലില്‍ പങ്കുവെയ്ക്കാറുണ്ട്്. നാലു വയസുകാരിയായ മകള്‍ യാമികയ്ക്ക് നാപ്‍കിന്‍ എന്താണെന്ന് പറഞ്ഞു കൊടുക്കുന്ന വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ഞിനോട് ഇപ്പോഴെ അത്തരത്തിലുള്ള കാര്യം പറഞ്ഞ് കൊടുക്കുന്ന ആവശ്യകതയെ കുറിച്ചും താരം പറയുന്നുണ്ട്.

Read More: വമ്പൻ പ്രഖ്യാപനവുമായി മോഹൻലാല്‍, അടുത്ത ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍