ഷൈൻ ടോം ചാക്കോ സിഐ സത്യയായി എത്തുന്നു: 'ദി പ്രൊട്ടക്ടർ' റിലീസിന് ഒരുങ്ങി !

Published : Jun 10, 2025, 06:37 PM IST
Shine Tom Chacko as cop ci sathya The protector release on June 13th

Synopsis

ജൂൺ 13ന് പുറത്തിറങ്ങുന്ന 'ദി പ്രൊട്ടക്ടർ' എന്ന സിനിമയിൽ ഷൈൻ ടോം ചാക്കോ ശക്തമായ പോലീസ് വേഷത്തിൽ എത്തുന്നു. 

കൊച്ചി: ജൂൺ 13ന് പുറത്തിറങ്ങുന്ന ദി പ്രൊട്ടക്ടർ സിനിമയില്‍ ശക്തമായ പൊലീസ് വേഷത്തിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോ എത്തുന്നത്. സി. ഐ സത്യ എന്ന റോളിലാണ് ഷൈന്‍ എത്തുന്നത്. അമ്പാട്ട് ഫിലിംസിന്റെ ബാനറിൽ റോബിൻസ് മാത്യു നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രം ജി. എം മനു സംവിധാനം ചെയ്യുന്നു.

തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, സജി സോമൻ, മുരളി ജയൻ,സിറിയക് ആലഞ്ചേരി, പ്രൊഡ്യൂസർ റോബിൻസ് അമ്പാട്ട്, ഡയറക്ടർ ജി. എം മനു, സിദ്ധാർഥ്, ശരത് ശ്രീഹരി, മൃദുൽ, ബിജു മാത്യൂസ്, അജ്മൽ, മാസ്റ്റർ ആൽവിൻ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു, ബേബി ഷാൻവി, ബേബി ശിവരഞ്ജിനി... തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.*

ചായാഗ്രഹണം രജീഷ് രാമൻ, എഡിറ്റിങ് താഹിർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി കവനാട്ട്, സ്ക്രിപ്റ്റ് അജേഷ് ആന്റണി, കോ റൈറ്റേഴ്സ് ബെപ്സൺ നോർബൽ, കിരൺ ഗോപി, മ്യൂസിക് ജിനോഷ് ആന്റണി, ബായ്‌ക്ഗ്രൗണ്ട് സ്കോർ സെജോ ജോൺ, ആർട്ട് ഡയറക്ടർ സജിത്ത് മുണ്ടയാട്, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അഫ്സൽ മുഹമ്മദ്‌, ത്രിൽസ് മാഫിയ ശശി, കോറിയോഗ്രാഫർ രേഖാ മാസ്റ്റർ, സ്റ്റിൽസ് ജോഷി അറവാക്കൽ

പ്രൊഡക്ഷൻ എക്‌സികുട്ടീവ് നസീർ കാരന്തൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വി. കെ ഉണ്ണികൃഷ്ണൻ ചിറ്റൂർ, അസോസിയേറ്റ് ഡയറക്റ്റേഴ്‌സ് അഭിലാഷ് ഗ്രാമം, ജിൻസ് പള്ളിപ്പറമ്പിൽ, സബിൻ ആന്റണി. വി. എഫ്. എക്സ് ടാഗ് വി. എഫ്. എക്സ്, ഡിസൈൻ പ്ലാൻ3 സ്റ്റുഡിയോസ്, പ്രൊഡക്ഷൻ മാനേജർ അനീഷ് തിരുവഞ്ചൂർ. അസിസ്റ്റന്റ് ഡയറക്റ്റേഴ്‌സ് ശരത് കുമാർ, സനീഷ് ബാല, വിശ്വനാഥ് കെ. ജി, ലൊക്കേഷൻ മാനേജേഴ്സ് ഗോപാലകൃഷ്ണൻ നായർ, പ്രശാന്ത് നായർ.

പ്രൊഡ്യൂസർ റോബിൻസ് അമ്പാട്ട് രചന നിവഹിച്ച് എം. ജി ശ്രീകുമാർ, ചിത്ര, നരേഷ് അയ്യർ, ചിൻമയി എന്നിവർ ആലപിച്ച മൂന്നു മനോഹര ഗാനങ്ങൾ ചിത്രത്തിലുണ്ട്. പി. ആർ. ഓ വാഴൂർ ജോസ്, ആതിര ദിൽജിത്ത്... കാസർഗോഡ്,കാഞ്ഞങ്ങാട്, നീലേശ്വരം, പടിഞ്ഞാറ്റിൻ കൊഴുവൽ എന്നിവിടങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ദി പ്രൊട്ടക്ടർ ജൂൺ പതിമൂന്നു മുതൽ നിരവധി തിയേറ്ററുകളിലൂടെ നിങ്ങൾക്ക് മുന്നിൽ എത്തുന്നു

PREV
Read more Articles on
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്