ഷൈനിനും ബിനു പപ്പുവിനും ഒപ്പം എം എ നിഷാദ്; 'ഭാരത സർക്കസ്' ടീസർ എത്തി

By Web TeamFirst Published Nov 18, 2022, 5:47 PM IST
Highlights

പൃഥ്വിരാജിന്‍റെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് ടീസർ റിലീസ് ചെയ്തത്.

ഷൈൻ ടോം ചാക്കോ, ബിനു പപ്പു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഭാരത സർക്കസി'ന്റെ ടീസർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജിന്‍റെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് ടീസർ റിലീസ് ചെയ്തത്. ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്നതാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. സോഹൻ സീനുലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം എ നിഷാദും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിക്കുന്ന ഭാരത സർക്കസ് ഒരു പൊളിറ്റിക്കൽ സറ്റയർ ത്രില്ലർ ആയിട്ട് ആണ് എത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മുഹാദ്‌ വെമ്പായത്തിന്റേത് ആണ്. സുധീർ കരമന, ജാഫർ ഇടുക്കി, പ്രജോദ് കലാഭവൻ,സുനിൽ സുഖദ, ജയകൃഷ്ണൻ , പാഷാണം ഷാജി, ആരാധ്യ ആൻ, മേഘാ തോമസ്സ്, ആഭിജ, ദിവ്യാ നായർ,മീരാ നായർ, സരിത കുക്ക, അനു നായർ,ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. 

ക്യാമറ ബിനു കുര്യൻ, സംഗീതം ബിജിബാൽ, എഡിറ്റർ വി.സാജൻ, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക്ക് പരമേശ്വരൻ, കലാസംവിധാനം പ്രദീപ്, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം മനോഹർ, സൗണ്ട് ഡിസൈനിങ് ഡാൻ, കൊ.ഡയറക്ടർ പ്രകാശ് കെ.മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കരന്തൂർ, പി.ആർ. ഒ എ എസ്. ദിനേശ്, സ്റ്റിൽ നിദാദ് കെ.എൻ, പബ്ലിസിറ്റി ഡിസൈൻ കോളിൻസ് ലിയോഫിൽ ,മാർക്കറ്റിങ് പ്ലാൻ ഒബ്സ്ക്യുറ, പബ്ലിസിറ്റി & മീഡിയ കണ്ടന്റ് ഫാക്ടറി.

'നിന്റെ മുഖത്തെ ആ പുഞ്ചിരി എന്നും നിലനിൽക്കട്ടെ': നയൻതാരയോട് വിഘ്നേശ് ശിവൻ

അതേസമയം, വിചിത്രം ആണ് ഷൈന്‍ ടോം ചാക്കോയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ഫാമിലി മിസ്റ്ററിയുടെ തലമുള്ള ക്രൈം ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് അച്ചു വിജയന്‍ ആണ്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.  ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയിയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

click me!