മാസാകാൻ ശിവണ്ണ, പാൻ ഇന്ത്യൻ ചിത്രം 'ഗോസ്റ്റ്' റിലീസിന് തയ്യാറായി

Published : Aug 26, 2023, 08:26 AM IST
മാസാകാൻ ശിവണ്ണ, പാൻ ഇന്ത്യൻ ചിത്രം 'ഗോസ്റ്റ്' റിലീസിന് തയ്യാറായി

Synopsis

 ശിവ രാജ്‍കുമാറിന്റെ പാൻ ഇന്ത്യൻ ചിത്രം 'ഗോസ്റ്റ്' റിലീസിന്.  

'ജയിലര്‍' എന്ന സിനിമയിലെ കുറച്ച് രംഗങ്ങളിലൂടെ മാത്രം പ്രേക്ഷകരെ ആവാശത്തിലെത്തിച്ച കന്നഡഡ നടനാണ് ശിവ രാജ്‍കുമാര്‍. 'നരസിംഹ' എന്ന കഥാപാത്രമായി എത്തി ചിത്രത്തില്‍ മാസാകുകയായിരുന്നു ശിവ രാജ്‍കുമാര്‍. കന്നഡയില്‍ മാത്രമല്ല മറ്റ് ഭാഷകളിലും താരം ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയങ്കരനായിരിക്കുകയാണ്. ശിവ രാജ്‍കുമാറിന്റെ പാൻ ഇന്ത്യൻ ചിത്രം 'ഗോസ്റ്റ്' റിലീസിന് തയ്യാറെടുക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ശ്രീനിയാണ് 'ഗോസ്റ്റെ'ന്ന ചിത്രത്തിന്റെസംവിധാനം. മസ്‍ത്രിയും പ്രസന്നയും തിരക്കഥ എഴുതുന്ന ചിത്രം ഒക്ടോബര്‍ 19ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ജയറാമും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ആക്ഷൻ ഹീസ്റ്റ് ത്രില്ലറായ ചിത്രത്തിന്റെ കലാ സംവിധാനം 'കെജിഎഫ്' ഫെയിം ശിവ കുമാര്‍ നിര്‍വഹിക്കുമ്പോള്‍ അര്‍ജുൻ ജന്യയാണ് 'ഗോസ്റ്റി'ന്റെ സംഗീത സംവിധാനം.

കന്നഡയിലെ സൂപ്പര്‍ താരം രാജ്‍കുമാറിന്റെ മകനാണ് ആരാധകരുടെ ശിവണ്ണ. 'ശ്രീ ശ്രീനിവാസ കല്യാണ' എന്ന ചിത്രത്തില്‍ ബാല നടനായിട്ടാണ് ശിവ രാജ്‍കുമാര്‍ വെള്ളിത്തിരയില്‍ എത്തുന്നത്. 'ആനന്ദ് എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി നായകനുമായി. ശിവ രാജ്‍കുമാര്‍ നായകനായി പിന്നീടെത്തിയ ചിത്രങ്ങളായ 'രത സപ്‍തമി', 'മനമേച്ചിഡ ഹുഡുഗി' എന്നിവയും വൻ ഹിറ്റുകളായി മാറി. 'ഹാട്രിക് ഹീറോ' എന്ന വിളിപ്പേരും താരത്തിന് ഇതോടെ ലഭിച്ചു. 1980കളില്‍ കന്നഡയില്‍ ഹിറ്റായി മാറിയ ചിത്രങ്ങളായ 'സംയുക്ത', 'ഇൻസ്‍പെക്ടര്‍ വിക്രം', 'രണരംഗ' തുടങ്ങിയവയിലൂടെ ആരാധകരുടെ ശിവണ്ണയായി അദ്ദേഹം പിന്നീട് മാറുകയുമായിരുന്നു. 'ഓം' എന്ന ചിത്രത്തിലൂടെ കര്‍ണാടക ചലച്ചിത്ര പുരസ്‍കാരവും നേടി മികച്ച നടനായും അടയാളപ്പെട്ടു ശിവ രാജ്‍കുമാര്‍. കൊമേഴ്‍സ്യല്‍ ആവര്‍ത്തിച്ച് പ്രേക്ഷകരുടെ പ്രിയ താരമായ ശിവ രാജ്‍കുമാര്‍ 'ഹൃദ ഹൃദയ', 'ചിഗുരിഡ കനസ്', 'ജോഗി' എന്നീ ചിത്രങ്ങളിലൂടെയും മികച്ച നടനുള്ള കര്‍ണാട സര്‍ക്കാരിന്റെ അവാര്‍ഡ് സ്വന്തമാക്കി.

'രണരംഗ'യിലൂടെ ശിവ രാജ്‍കുമാര്‍ ആദ്യമായി സിനിമാ ഗായകനുമായി. ശിവ രാജ്‍കുമാറിന്റെ ആദ്യ തമിഴ് സിനിമയാണ് 'ജയിലര്‍'. ധനുഷിന്റെ 'ക്യാപ്റ്റൻ മില്ലെര്‍' സിനിമയിലും ശിവ രാജ്‍കുമാര്‍ ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്. അന്തരിച്ച പുനീത് രാജ്‍കുമാര്‍ സഹോദരനാണ്. 'കബ്‍സ' എന്ന കന്നഡ ചിത്രത്തിലും താരം അതിഥി വേഷത്തില്‍ എത്തിയിരുന്നു. ശിവ രാജ്‍കുമാര്‍ ബിരുദ പഠനത്തിന് ശേഷം ആക്ടിംഗ് കോഴ്‍സും പഠിച്ചിരുന്നു. കുച്ചിപ്പുഡിയും ശിവ രാജ്‍കുമാര്‍ അഭ്യസിച്ചിരുന്നു.

Read More: അമിത് ചക്കാലക്കല്‍ നായകനാകുന്ന 'പ്രാവ്', ടീസര്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്