നിറഞ്ഞ സദസിൽ 'ജയിലർ' കണ്ട് ശിവാണ്ണൻ; കാല് തൊട്ടുതൊഴുതും പൊന്നാട അണിയിപ്പിച്ചും ആരാധകർ

Published : Aug 14, 2023, 04:57 PM ISTUpdated : Aug 14, 2023, 05:00 PM IST
നിറഞ്ഞ സദസിൽ 'ജയിലർ' കണ്ട് ശിവാണ്ണൻ; കാല് തൊട്ടുതൊഴുതും പൊന്നാട അണിയിപ്പിച്ചും ആരാധകർ

Synopsis

മോഹൻലാൽ, ശിവരാജ് കുമാർ, രജനികാന്ത് എന്നിവർ തിളങ്ങിയ ജയിലറിൽ ഇവർക്കൊപ്പമൊ അതിന് മുകളിലോ ഉള്ള അഭിനയം കാഴ്ചവച്ച് വിനായകനും പ്രേക്ഷക പ്രീതി നേടുകയാണ്.

പ്രതീക്ഷകൾക്കും അപ്പുറം ജയിലർ ആവേശം അലതല്ലുകയാണ്. സിനിമ പുറത്തിറങ്ങി ഒരുവാരത്തോട് അടുക്കുമ്പോഴും നിറഞ്ഞ സദസ്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം. മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് നിറഞ്ഞാടിയ ചിത്രത്തിൽ മോഹൻലാലിനൊപ്പം എത്തി കസറിയ നടനാണ് ശിവരാജ് കുമാർ. കാമിയോ റോളിൽ നരസിംഹ ആയെത്തി മിന്നും പ്രകടനമാണ് ശിവരാജ് കുമാർ കാഴ്ചവച്ചത്. മലയാളത്തിൽ മോഹൻലാലിലെ മാത്യുവിനെ കൊണ്ടാടുമ്പോൾ കർണ്ണാടകത്തിൽ ശിവരാജ് കുമാറിന്റെ നരസിംഹയും തിളങ്ങുകയാണ്. ഇപ്പോഴിതാ നിറഞ്ഞ തിയറ്ററിൽ കാണികൾക്കൊപ്പം ഇരുന്ന് ജയിലർ കാണുന്ന ശിവയുടെ വീഡിയോയാണ് പുറത്തുവരുന്നത്. 

കർണാടകയിലെ തിയറ്ററിൽ വച്ചാണ് ശിവരാജ് കുമാർ ജയിലർ കണ്ടത്. തിയറ്ററിന് മുന്നിലെത്തിയ അദ്ദേഹത്തിന് വൻവരവേൽപ്പാണ് ജനങ്ങൾ നൽകിയത്. കാല് തൊട്ടുതൊഴുന്നതും പൊന്നാട അണിയിച്ചും തലപ്പാവ് ധരിപ്പിച്ചും നടന് ​ഗംഭീര സ്വീകരണം ഒരുക്കുന്നതുമായ കാഴ്ച വീഡിയോയിൽ കാണാം. 

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ. ബീസ്റ്റിന് ശേഷം നെൽസൺ ഒരുക്കിയ ചിത്രം അദ്ദേഹത്തിന്റെയും വൻ തിരിച്ച് വരവ് കൂടിയായിരുന്നു. സിനിമ റിലീസ് ചെയ്ത് നാല് ദിവസം പൂർത്തിയാക്കുമ്പോൾ 300 കോടിയും പിന്നിട്ട് വിജയഭേരി മുഴക്കുകയാണ്. 

മോഹൻലാൽ, ശിവരാജ് കുമാർ, രജനികാന്ത് എന്നിവർ തിളങ്ങിയ ജയിലറിൽ ഇവർക്കൊപ്പമൊ അതിന് മുകളിലോ ഉള്ള അഭിനയം കാഴ്ചവച്ച് വിനായകനും പ്രേക്ഷക പ്രീതി നേടുകയാണ്. വർമ എന്ന പ്രതിനായക കഥാപാത്രത്തെ ആണ് ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ചത്. രമ്യ കൃഷ്ണൻ, ജാക്കി ഷ്രോഫ്, തമന്ന, വസന്ത് രവി, യോ​ഗി ബാബു തുടങ്ങി വൻ താരനിരയും ഇവര‍്‍‍ക്കൊപ്പം കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടുകയാണ്. അതേസമയം, രണ്ടാം ഭാഗം വേണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. 

ഇത്രയും നാൾ മക്കളുമായി ഒതുങ്ങിക്കൂടിയതാണ്; വരുന്നത് ഉശിരൻ കഥാപാത്രം; വാണി വിശ്വനാഥ് പറയുന്നു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'