
ഒരുപാട് ആരാധകരുള്ള താരമാണ് മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്റര്‍നാഷണല്‍ ലെവലില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലെ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ഷിയാസ് ജനകീയനാവുന്നത്. ബിഗ് ബോസ് ഷോയുടെ ആദ്യ സീസണില്‍ ഫൈനലിസ്റ്റുകളായവരിൽ ഒരാൾ കൂടിയായിരുന്നു ഷിയാസ്. ബിഗ് ബോസ് ഹൗസിലേക്ക് വന്നപ്പോൾ മുതൽ തന്റേതായ ഇടം കണ്ടെത്താൻ താരം ശ്രമിച്ചിരുന്നു. ശേഷം നിരവധി ടിവി പരിപാടികളിലൂടെയും ഷിയാസ് ശ്രദ്ധേയനായിട്ടുണ്ട്. ഇന്ന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരം കൂടിയാണ് ഷിയാസ്. ദര്‍ഫയാണ് ഷിയാസിന്റെ ഭാര്യ. ഇരുവരുടെയും ജീവിതത്തിലെ വലിയൊരു സന്തോഷമാണ് ഇവരിപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. തങ്ങൾ അച്ഛനും അമ്മയും ആകാൻ പോകുന്നു എന്ന സന്തോഷവാർത്തയാണ് ഇവർ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
''അതെ, ഞങ്ങള്‍ മമ്മയും ഡാഡയും ആകാൻ പോകുന്നു. ഞങ്ങള്‍ പ്രെഗ്നന്റ് ആണ് എന്ന് വെളിപ്പെടുത്താനുള്ള സമയമായി. ഞങ്ങള്‍ പരസ്പരം ബേബീ എന്ന് വിളിക്കുന്നതില്‍ നിന്ന്, ഞങ്ങള്‍ക്കൊരു ബേബി എന്നതിലേക്ക് മാറുന്നു. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് വേണം'', എന്ന് പറഞ്ഞുകൊണ്ടാണ് ദര്‍ഫയും ഷിയാസും മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. നിരവധിപ്പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തിറങ്ങിയ സമയത്ത് പെണ്ണു കാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ദര്‍ഫ എന്നും, അന്ന് ദര്‍ഫയ്ക്ക് പ്രായം കുറവാണെന്ന് തോന്നിയതിനാല്‍ ആലോചന വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും ഷിയാസ് മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇരുവരും തമ്മില്‍ 12 വയസ് പ്രായവ്യത്യാസമുണ്ട്. ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയപ്പോൾ ജീവിതത്തിൽ താങ്ങായി നിന്ന ആളാണ് ദർഫയെന്നും അങ്ങനെയാണ് ഒന്നിച്ചു ജീവിക്കാമെന്ന് ചിന്തിക്കുന്നതെന്നും ഷിയാസ് വെളിപ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ