'നാഗവല്ലിയെ ഓർക്കാത്ത ഒരു ദിവസം പോലും കടന്നു പോകുന്നില്ല'; മണിച്ചിത്രത്താഴി'ന്റെ ഓർമ്മയിൽ ശോഭന

By Web TeamFirst Published Dec 22, 2020, 10:17 PM IST
Highlights

1993 ഡിസംബർ 23നാണ് ‘മണിച്ചിത്രത്താഴ്’ തിയേറ്ററുകളിലെത്തിയത്. മലയാളികൾ എന്നെന്നും സ്നേഹത്തോടെ മാത്രം നെഞ്ചിലേറ്റുന്ന ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ‘മണിച്ചിത്രത്താഴ്’.

ലയാളികളുടെ എക്കാലത്തേയും പ്രിയ സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും ശോഭനയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ ഡയലോഗുകള്‍ വരെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്തിട്ട് 27 വര്‍ഷം പിന്നിടുന്നതിനെക്കുറിച്ചുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് ശോഭന. സോഷ്യൽ മീഡിയ പോസ്റ്റിലാണ് ശോഭന മണിച്ചിത്രത്താഴിനെ കുറിച്ചുള്ള ഓർമ താരം പങ്കുവയ്ക്കുന്നത്.

ശോഭനയുടെ വാക്കുകൾ

"മണിച്ചിത്രത്താഴ് " എന്ന, എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയുടെ 27-ാം പിറന്നാൾ ആണ് നാളെ. ഒരു ബ്ലോക്ക്ബസ്റ്റർ സിനിമ എന്നതിലുപരി, ചലച്ചിത്രനിർമ്മാണകലയ്ക്ക് ഇന്നും ഒരു റഫറൻസ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു.. എൻെറ ജീവിത യാത്രയിൽ ഈ ചിത്രം വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു.....ഇന്നും അതെ..നാഗവല്ലിയെ കുറിച്ച് ഓർമ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം...സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു. 

1993 ഡിസംബർ 23നാണ് ‘മണിച്ചിത്രത്താഴ്’ തിയേറ്ററുകളിലെത്തിയത്. മലയാളികൾ എന്നെന്നും സ്നേഹത്തോടെ മാത്രം നെഞ്ചിലേറ്റുന്ന ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ‘മണിച്ചിത്രത്താഴ്’. കണ്ടുകണ്ട് ചിത്രത്തിലെ ഓരോ സീനും മനഃപാഠമായവരാവും ഭൂരിഭാഗം മലയാളികളും.

click me!