'ഷോലൈ ദി സ്ക്രാപ്പ് ഷോപ്പ്' തിയറ്ററുകളിലേക്ക്

Published : Nov 14, 2022, 12:12 AM IST
'ഷോലൈ ദി സ്ക്രാപ്പ് ഷോപ്പ്' തിയറ്ററുകളിലേക്ക്

Synopsis

മികവാര്‍ന്ന ആക്ഷന്‍ രംഗങ്ങള്‍ പ്രത്യേകതയെന്ന് അണിയറക്കാര്‍

നവാഗതനായ സിജു ഖമര്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഷോലെ ദ് സ്ക്രാപ്പ് ഷോപ്പ് തിയറ്ററുകളിലേക്ക്. പുതുമുഖം അയാന്‍ ആദിയാണ് നായകന്‍. അനീഷ് ഖാൻ, കൃഷ്ണദാസ്, അജിത്ത് സോമൻ, അരിസ്റ്റോ സുരേഷ്, വി കെ ബൈജു, രാജേഷ് ഈശ്വർ, ക്ലീറ്റസ്, ഷരീഫ് നട്ട്സ്, സ്നേഹ വിജീഷ്, ദീപ്തി എന്നിവരാണ് അഭിനേതാക്കൾ.

സിജു ഖമർ, അൻസാർ ഹനീഫ്, സുജിത്ത് നായർ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത്. മന്ന മൂവിസിന്റെ ബാനറിൽ സ്കറിയ ചാക്കോ ( ബാബു മൂലപറമ്പിൽ), സിജു ഖമർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജഗദീഷ് വി വിശ്വം, ജികെ രവികുമാർ എന്നിവരാണ്. എഡിറ്റിംഗ് നിതിൻ നിബു (ഓസ്വോ ഫിലിം ഫാക്ടറി), ഗാനരചന നിർവഹിച്ചിരിക്കുന്നത് ഹാരിസ് കാസിം, സിജു ഖമർ എന്നിവർ ചേർന്നാണ്. ഹരീഷ് പുലത്തറ, ശ്രുധീഷ് ചേർത്തല, ഹാരിസ് കാസിം  എന്നിവരാണ് ഗാനങ്ങൾക്ക് സംഗീതം നിർവഹിക്കുന്നത്. പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ജോസി ആലപ്പുഴയാണ്. സംഘട്ടനം ഡ്രാഗൺ ജിറോഷ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കാർത്തികേയൻ, അമ്പിളി. 

ALSO READ : വിജയത്തുടര്‍ച്ചയ്ക്ക് ഉണ്ണി മുകുന്ദന്‍; 'ഷെഫീക്കിന്‍റെ സന്തോഷം' റിലീസ് തീയതി പ്രഖ്യാപിച്ചു

സൗഹൃദത്തിന്റെ അതിർവരമ്പുകൾക്കപ്പുറം സഹോദര സ്നേഹത്തിന്റെ തീവ്രത വരച്ചുകാട്ടുന്ന ചിത്രം കൂടിയാണിത്. പരുക്കന്‍ നായക കഥാപാത്രത്തെ വേറിട്ട ആഖ്യാന രീതിയിലൂടെയാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. മികവാര്‍ന്ന ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ ഉണ്ടാവും. ഗാനങ്ങൾ പാടിയിരിക്കുന്നത് വിധു പ്രതാപ്, ഹരീഷ് പുലത്തറ, കാവ്യ സത്യൻ, ഷെരീഫ് നട്ട്സ് തുടങ്ങിയവരാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. അസോസിയറ്റ് ഡയറക്ടേഴ്സ് ശ്രീജിത്ത് നന്ദൻ, സാജൻ ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ ഷാജി കൊല്ലം. ചിത്രം റിലീസ് ചെയ്യുന്നത് 72 ഫിലിം കമ്പനിയാണ്. പി ആർ ഒ- എം കെ ഷെജിൻ.

PREV
Read more Articles on
click me!

Recommended Stories

രാവിലേയെത്തി വോട്ടുചെയ്ത് മടങ്ങി സിനിമാ താരങ്ങൾ, ചിത്രങ്ങൾ കാണാം
കളം പിടിക്കാൻ ഇനി ഹണി റോസ്; 'റേച്ചൽ' മൂന്നാം നാൾ തിയറ്ററുകളിൽ